Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്ക-ഇറാന്‍ യുദ്ധം ഉടന്‍ പൊട്ടിപ്പുറപ്പെടുമെന്ന് സൂചന; ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി ; ഇറാനില്‍ കൊന്നുതള്ളിയത് 36,500 പേരെയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടന്‍ പൊട്ടിപ്പുറപ്പെട്ടേയ്‌ക്കുമെന്ന സൂചന പുറത്തുവരുന്നതോടെ ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനിയായ ഇന്‍ഡിഗോ നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി. ദല്‍ഹിയില്‍ നിന്നും ജോര്‍ജ്ജിയയിലേക്കും മുംബൈയില്‍ നിന്നും കസാഖിസ്ഥാനിലേക്കും ഉള്ള വിമാനങ്ങളാണ് ഇപ്പോള്‍ റദ്ദാക്കിയത്. വൈകാതെ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 11:15 pm IST
in India, World
എഫ് 35 ഉള്‍പ്പെടെയുള്ള 90 യുദ്ധവിമാനങ്ങള്‍ വിശ്രമിക്കുന്ന യുഎസ് യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണ്‍ ഒമാന്‍ കടലിലേക്ക് (ഇടത്ത്) റദ്ദാക്കിയ ഇന്‍ഡിഗോ വിമാനം (വലത്ത്)

എഫ് 35 ഉള്‍പ്പെടെയുള്ള 90 യുദ്ധവിമാനങ്ങള്‍ വിശ്രമിക്കുന്ന യുഎസ് യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണ്‍ ഒമാന്‍ കടലിലേക്ക് (ഇടത്ത്) റദ്ദാക്കിയ ഇന്‍ഡിഗോ വിമാനം (വലത്ത്)

ടെഹ് റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടന്‍ പൊട്ടിപ്പുറപ്പെട്ടേയ്‌ക്കുമെന്ന സൂചന പുറത്തുവരുന്നതോടെ ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനിയായ ഇന്‍ഡിഗോ നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി. ദല്‍ഹിയില്‍ നിന്നും ജോര്‍ജ്ജിയയിലേക്കും മുംബൈയില്‍ നിന്നും കസാഖിസ്ഥാനിലേക്കും ഉള്ള വിമാനങ്ങളാണ് ഇപ്പോള്‍ റദ്ദാക്കിയത്. വൈകാതെ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കും.

ദല്‍ഹിയില്‍ നിന്നും ജോര്‍ജ്ജിയയുടെ തലസ്ഥാനമായ ടിബീലിസിയയിലേക്കും മുംബൈയില്‍ നിന്നും കസാഖിസ്ഥാനിലെ അല്‍മാട്ടി എയര്‍പോര്‍ട്ടിലേക്കുമുള്ള രണ്ട് ഫ്ലൈറ്റുകളുടെ പോക്കും വരവും റദ്ദാക്കി. യുഎസും ഇറാനും തമ്മില്‍ ആണവയുദ്ധം നടന്നേയ്‌ക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബലിസ്റ്റിക് മിസൈല്‍ അയ്‌ക്കുമെന്ന ഇറാന്റെ ഭീഷണി തുടരുന്നതും അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

ഇതേക്കുറിച്ച് ഇന്‍ഡിഗോ എക്‌സില്‍(മുമ്പ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിൽ പറയുന്നു: “ഇറാനിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ വരുത്തുന്നു. 2026 ജനുവരി 25 ന് ദൽഹിയിൽ നിന്ന് ടിബിലിസിയിലേക്കും മുംബൈയിൽ നിന്ന് അൽമാറ്റിയിലേക്കും തിരിച്ചും സർവീസ് നടത്താനിരുന്ന ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.”

“2026 ജനുവരി 26 ന് ടിബിലിസി, അൽമാറ്റി, ബാക്കു, താഷ്‌കന്‍റ് എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് നടത്താനിരുന്ന ഇൻഡിഗോ വിമാനങ്ങൾ ദോഹയിൽ ഇന്ധനം നിറയ്‌ക്കുന്നതിനായി ഒരു ചെറിയ ഇടവേള എടുത്തേക്കാം,”- പോസ്റ്റില്‍ പറയുന്നു. വിമാന നില അപ്പപ്പോള്‍ നിരീക്ഷിക്കാൻ ഇൻഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. .

“ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഞങ്ങളുടെ ചില വിമാനങ്ങൾക്ക് കൂടുതൽ യാത്രാ സമയമോ റദ്ദാക്കലോ നേരിടേണ്ടി വന്നേക്കാം. സുരക്ഷയിൽ ഞങ്ങൾ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതലുകള്‍ സ്വീകരിക്കുന്നത്,” എന്നും ഇൻഡിഗോ എക്‌സിലെ മറ്റൊരു പോസ്റ്റ് പറയുന്നു.

എഫ് 35 സ്റ്റെല്‍ത് ഉള്‍പ്പെടെ 90 യുദ്ധവിമാനങ്ങള്‍ വിശ്രമിക്കുന്ന അമേരിക്കയുടെ എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധക്കപ്പല്‍ ഒമാന്‍ കടലില്‍ എത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. . മറ്റു ചില അമേരിക്കന്‍ നാവികയുദ്ധക്കപ്പലുകള്‍ കൂടി ഗള്‍ഫ് കടലില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതേ സമയം യുഎസ് യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണ്‍ ഒമാന്‍ കടലില്‍ എത്തിയിട്ടില്ലെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എബ്രഹാം ലിങ്കണെ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഇതെന്ന് പറയുന്നു. ബ്രിട്ടന്റെ ടൈഫൂണ്‍ എന്ന യുദ്ധവിമാനങ്ങള്‍ ഖത്തറിലും എത്തിയിട്ടുണ്ട്. ഐഎസ് കലാപകാരികള്‍ക്ക് നേരെ ബോംബ് വര്‍ഷിക്കാന്‍ ഈയിടെ യുകെ ഉപയോഗിച്ച യുദ്ധവിമാനമാണ് ടൈഫൂണ്‍.

അതിനിടെ ഇറാനില്‍ കലാപകാരികളെ കൊന്നു തള്ളുകയാണ് അലി ഖമേനി സര്‍ക്കാര്‍. ഏകദേശം 36500 പേരെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: Tashkent flightUSS Abraham LincolniranLatest newsJndigo flight cancellationUS Iran warTbilisi flightAlmaty flight
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

World

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പുതിയ വാര്‍ത്തകള്‍

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.