കോട്ടയം: ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ മുന്‍ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിളള എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി.ബിജെപിയുടെ ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് പി എസ് ശ്രീധരന്‍ പിളള പെരുന്നയില്‍ എത്തിയത്.
ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എന്‍എസ്എസുമായി ബിജെപിക്ക് തര്‍ക്കങ്ങളില്ലെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
ശ്രീധരന്‍പിള്ളയുമായി രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദമുണ്ടെന്ന് സുകുമാരന്‍ നായരും വ്യക്തമാക്കി.എന്‍ എസ് എസ് -എസ് എന്‍ ഡി പി ഐക്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കവെയാണ് ശ്രീധരന്‍ പിളളയുടെ സന്ദര്‍ശനം.
















