തിരുനാവായ: തിരുനാവായതീരത്ത് നടക്കുന്ന കുംഭമേളയ്‌ക്ക് എത്തിയ ഈ സന്യാസിനി ജനിച്ചത് കേരളത്തിലാണെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സന്യാസിമാരുടെ കൂടെ അലഞ്ഞതിനിടയില് എത്രയോ കുംഭമേളകളില്‍ സ്നാനം ചെയ്യുകയും എത്രയോ ഗംഗാ ആരതി ഉഴിയുകയും ചെയ്തതിന് ശേഷം ഈയിടെയാണ് സന്യാസം സ്വീകരിച്ചത്. മലപ്പുറത്തെ കുംഭമേളയ്‌ക്കെത്തിയ അവര്‍ പറയുന്നു: “തിരുനാവായ തീരത്തെ കുംഭമേള പ്രധാനമാണ്. ഇവിടുത്തെ ഭാരതപ്പുഴ വിശുദ്ധമാണ്. ഇവിടെ സ്നാനം ചെയ്താല്‍ അത് അത്രമേല്‍ പവിത്ര പുണ്യമായി മാറും”.
തിരുനാവായയിലൂടെ ഒഴുകുന്ന ഈ നദിക്ക് ഭാരതപ്പുഴ എന്ന് പേര് വരാന്‍ പ്രത്യേക കാരണമുണ്ടെന്നും അവര്‍ പറയുന്നു. “കുംഭമേള 12 വര്‍ഷത്തിലൊരിയ്‌ക്കലാണ് നടക്കുന്നത്. ആ കുംഭമേള നടക്കുമ്പോള്‍ തന്നെയാണ് കേരളത്തില്‍ മഹാമാഘോത്സവം നടന്നത്. കുംഭമേള നടക്കുന്ന ഇടത്ത് സ്നാനം ചെയ്യുന്നത് മൂന്ന് നദികളുടെ സംഗമസ്ഥാനത്താണ്. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനത്താണ് നമ്മള്‍ സ്നാനം ചെയ്യുന്നത്. എന്നാല്‍ തിരുനാവായയുടെ തീരത്തുള്ള ഈ നദിക്ക് ഭാരതപ്പുഴ എന്ന് പേര് വരാന്‍ കാരണമുണ്ട്. കാരണം ഇവിടെ ഏഴ് നദികളുടെ സംഗമമാണ് നടക്കുന്നത്. ”
ദൈവത്തിന്റെ ഭൂമിയാണ് കേരളം
271 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടുത്തെ മഹാമാഘമഹോത്സവം നിര്‍ത്തലാക്കിയത്. വീണ്ടും തിരുനാവായ തീരത്ത് മാഘമഹോത്സവം അരങ്ങേറുകയാണ്. “എന്റെ മുതുമത്തച്ഛന്മാരുടെ രക്തം വീണ മണ്ണമാണ് തിരുനാവായ. അവര്‍ പണ്ട് മാമാങ്കത്തില്‍ പോരാടിയിരുന്ന ചേകവരായിരുന്നു. അച്ഛന്റെ കളരി ഈ മണ്ണില്‍ ഉണ്ടായിരുന്നു.”- ഈ സന്യാസിനി പറയുന്നു.
തിരുനാവായയുടെ പ്രത്യേകത
“തിരുനാവായതീരത്തിന് ആത്മീയമായ ഒട്ടേറെ സവിശേഷതകള്‍ ഉണ്ടെന്നും ഈ സന്യാസിനി പറയുന്നു. നമ്മുടെ മഹാമേരുവിന്റെ ഒരു ഇതളിന്റെ ത്രികോണാകൃതിയാണ് തിരുനാവായ തീരത്തിനുള്ളത്. ഒരു ഭാഗത്ത് നാാവാമുകുന്ദക്ഷേത്രം, തൊട്ടപ്പുറത്ത് ബ്രഹ്മാവ്, അതിനപ്പുറത്ത് ശിവന്‍. അത് നോക്കിയാല്‍ തന്നെ ഇവയ്‌ക്ക് മൂന്നിനും ഇടയിലുള്ള ഭൂമിയ്‌ക്ക് മഹാമേരുവിന്റെ ഒരു ഇതളിന്റെ ത്രികോണാകൃതിയാണ് ഉള്ളത്. ഇത് പുണ്യഭൂമിയാണെന്നതിന്റെ തെളിവാണിത്.ഈ പുണ്യഭൂമിയിലെ സ്നാനം എന്ന് പറയുന്നത് പരമപവിത്രമാണ്. അത് ലോകത്തിന്റെ തന്നെ സമാധാനത്തിനും ഐശ്വര്യത്തിനും സ്നേഹത്തിനും അഖണ്ഡമായ കെട്ടുറപ്പിനും ഉള്ളതാണ്.അത് എവിടെയോ വെച്ച് നഷ്ടപ്പെട്ടു. 271 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാഘമഹോത്സവം നിര്‍ത്തിയത്. ഇപ്പോള്‍ ഈ മണ്ണില്‍ മാഘമഹോത്സവം കുംഭമേളയായി പുനരുദ്ധരിക്കപ്പെടുമ്പോള്‍ വല്ലാതെ സന്തോഷം തോന്നുന്നു” – സന്യാസിനി പറയുന്നു.















