നിയമനം ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി മുതലായ തസ്തികകളില്‍
ജനുവരി 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.k-eralacseb.kerala.gov.in ല്‍
സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ ലഭ്യമായ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന സര്‍വ്വീസ് പരീക്ഷാബോര്‍ഡ് ഓണ്‍ലൈനില്‍ ജനുവരി 22 വരെ അപേക്ഷ സ്വീകരിക്കും. പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കാറ്റഗറി നമ്പര്‍ 35 മുതല്‍ 42 വരെ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങള്‍ www.kerala-cseb.kerala.gov.in- ല്‍ ലഭ്യമാണ്.
തസ്തികകളും യോഗ്യതകളും ചുവടെ-
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡപ്യൂട്ടി ജനറല്‍ മാനേജര്‍/അസിസ്റ്റന്റ് ജനറല്‍ മാനേജര്‍/ബ്രാഞ്ച് മാനേജര്‍, ഒഴിവുകള്‍ 9. യോഗ്യത: ബിരുദവും (50% മാര്‍ക്കില്‍ കുറയരുത്) സഹകരണ ജൂനിയര്‍/ഹയര്‍ ഡിപ്ലോമയും (ജെഡിസി/എച്ച്ഡിസി ആന്റ് ബിഎം/എച്ച്ഡിസി) അല്ലെങ്കില്‍ ബിഎസ്‌സി/എംഎസ്‌സി (സഹകരണ ആന്റ് ബാങ്കിങ്) അല്ലെങ്കില്‍ 50% മാര്‍ക്കോടെ ബികോം (സഹകരണം). പ്രായപരിധി 18-40 വയസ്.
ജൂനിയര്‍ ക്ലര്‍ക്ക്, ഒഴിവുകള്‍ 90, യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം + ജെഡിസി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍) അല്ലെങ്കില്‍ ബികോം (സഹകരണം) അല്ലെങ്കില്‍ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (എച്ച്ഡിസി/എച്ച്ഡിസി ആന്റ് ബിഎം/എച്ച്ഡിസിഎം). പ്രായപരിധി 18-40 വയസ്.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഒഴിവുകള്‍ 4, യോഗ്യത: എംസിഎ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷന്‍), സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-40 വയസ്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍ 3, യോഗ്യത- ബിരുദവും അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസാ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-40 വയസ്.
ടൈപ്പിസ്റ്റ്, ഒഴിവ് 1, യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം+കെജിറ്റിഇ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പ് റൈറ്റിങ ്
(ലോവര്‍). പ്രായപരിധി 18-40 വയസ്.
പ്രായപരിധിയില്‍ എസ്‌സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര്‍/ഇഡബ്ല്യുഎസ്/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാ ഫീസ് ഒരു സംഘം/ബാങ്കിന് അപേക്ഷിക്കുന്നതിന് 150 രൂപ. തുടര്‍ന്നുള്ള ഓരോന്നിനും 50 രൂപ അധികമായി നല്‍കണം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 50/50 രൂപ എന്നിങ്ങനെ മതി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.















