Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 20, 2026, 08:16 am IST
in Editorial

തൃശൂരില്‍ നടന്ന 64 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പലതുകൊണ്ടും ശ്രദ്ധേയമാണ്. കലോത്സവ വേദികളെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ ഇക്കുറി മാറിനിന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സസ്യാഹാരം കഴിച്ച് റിപ്പോര്‍ട്ടര്‍മാരുള്‍പ്പെടെ കലോത്സവ നഗരി തൃപ്തിയടഞ്ഞു. അപ്പീലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും അതേച്ചൊല്ലിയുള്ള വാദങ്ങളും തര്‍ക്കങ്ങളും പതിവുപോലെയുണ്ടായില്ല. 1957 മുതലുള്ള കലോത്സവങ്ങളുടെ ചരിത്രത്തിലാദ്യമായി ഒരു മത്സരാര്‍ത്ഥിക്ക് വേദിയിലെത്താതെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. കാസര്‍കോഡ് ജില്ലയിലെ രോഗ ബാധിതയായ സിയാ ഫാത്തിമ എന്ന കുട്ടിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ അറബി പോസ്റ്റര്‍ രചനാ മത്സരത്തില്‍ പങ്കാളിയായത്.

രാഷ്‌ട്രീയ വിവാദങ്ങള്‍ക്കുള്ള ശ്രമങ്ങളെ കലോത്സവ വേദി തുടക്കത്തിലേ നിരുത്സാഹപ്പെടുത്തി. ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി തന്നെ വിവാദ പ്രസ്താവന നടത്തിയെങ്കിലും ആരും ഏറ്റെടുത്തില്ല. ക്രിസ്തുമസ് കരേള്‍ സംഘങ്ങളെ പലരും ആക്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് ചേരിതിരിവിനും ഭിന്നിപ്പിനും വിവാദത്തിനുമുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തിയത്. എന്നാല്‍ കലോത്സവ വേദി കുഞ്ഞുങ്ങളുടേതാണെന്നും ഇവിടെ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയത്തിനും ഇടമില്ലെന്നും അക്കാര്യങ്ങളിലെ സത്യമെല്ലാം ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആ തീകെടുത്തി.

ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്ന പതിനായിരങ്ങള്‍ കരഘോഷത്തോടെയാണ് സുരേഷ് ഗോപിയുടെ നിലപാടിനെ പ്രശംസിച്ചത്. മതം പറഞ്ഞും രാഷ്‌ട്രീയം പറഞ്ഞും ഭിന്നിപ്പുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും കല പരാജയപ്പെടുത്തുന്ന കാഴ്ചയ്‌ക്കാണ് തൃശ്ശൂര്‍ വേദിയായത്. ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ള നാടകം മലപ്പുറം ജില്ല പിന്‍വലിച്ചതും പകരം മറ്റൊരു നാടകം അവതരിപ്പിച്ചതും അഭിനന്ദനാര്‍ഹമായി. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും വിജയിക്കില്ല എന്ന സന്ദേശമാണ് ഈ രണ്ടു സംഭവങ്ങളിലൂടെ വെളിപ്പെട്ടത്.

തൃശൂരിലെ ജനസമൂഹം ഒറ്റക്കെട്ടായാണ് കലോത്സവത്തെ ഏറ്റെടുത്തത്. ഈ കുരുന്നു പ്രതിഭകളാണ് നാളത്തെ കേരളത്തെ നിര്‍ണയിക്കുന്നതെന്ന ഉറച്ച ബോധ്യത്തോടെ അവര്‍ക്ക് സ്വതന്ത്രമായി ആടാനും പാടാനും പറയാനും അവസരമൊരുക്കി തൃശൂര്‍ കൂടെ നിന്നു. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും എംപിയും എംഎല്‍എമാരും മേയറും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഞ്ച് പകലിരവുകള്‍ അതിനായി മാറ്റിവെച്ചു. ഉദാരമായ സഹകരണവുമായി വ്യാപാരികള്‍ പിന്തുണച്ചു. സന്നദ്ധസേവനത്തിലൂടെ ഒട്ടേറെപ്പേര്‍ നടത്തിപ്പില്‍ പങ്കാളികളായി. ജാതിയോ മതമോ രാഷ്‌ട്രീയമോ വലിപ്പച്ചെറുപ്പമോ പറയാതെ എല്ലാവരും ഒറ്റമനസ്സായി കലോത്സവം ഏറ്റെടുത്തു. സമാപനത്തിന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ കൂടി എത്തിയതോടെ തൃശൂര്‍പൂരത്തിന്റെ ആരവവും ആവേശവുമായി. കല മത്സരത്തിനുള്ളതല്ലെന്നും ജീവിതകാലം മുഴുവന്‍ നിരന്തരമായി വളര്‍ത്തിയെടുക്കേണ്ട പ്രതിഭയാണെന്നുമുള്ള മഹാനടന്റെ വാക്കുകള്‍ ശ്രദ്ധേയമായി.

ഈ കലോത്സവം നല്‍കുന്ന പാഠങ്ങള്‍ നിരവധിയാണ്. പ്രത്യേകിച്ച് നൈമിഷിക വിവാദങ്ങള്‍ക്ക് പിന്നാലെപ്പാഞ്ഞ് കാലംകഴിക്കുന്ന ആധുനിക മലയാളിക്ക്. രാഷ്‌ട്രീയവും സാമുദായികവും മറ്റു പലതുമായ താല്‍പര്യങ്ങളും നിലനില്‍ക്കെത്തന്നെ നാടിന്റെ പൊതുനന്മയ്‌ക്കും നല്ലഭാവിക്കും വേണ്ടി ഒരുമിച്ച് നിന്നാല്‍ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം എന്ന സന്ദേശമാണ് അതില്‍ പ്രധാനം. കലോത്സവത്തിന്റെ 25 വേദികള്‍ക്കും 25 പൂക്കളുടെ പേരാണ് ഇക്കുറി നല്‍കിയിരുന്നത്. വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത സുഗന്ധങ്ങളും പരത്തുന്ന അനേകം പൂക്കള്‍ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മുടെ രാജ്യം എന്നു പറഞ്ഞത് മഹാത്മാഗാന്ധിയാണ്.

Tags: SureshGopi MP64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംസിയാ ഫാത്തിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പിതാവ് ഫാ. സന്തോഷ് രാജിനൊപ്പം അലോഖ
Kerala

അലോഖയ്‌ക്ക് ഏകാഭിനയത്തിന്റെ പെര്‍ഫെക്ട്‌ ടച്ച് അച്ഛന് തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.