ന്യൂദല്‍ഹി: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയതിന് കൊച്ചിയില്‍ മഹാപഞ്ചായത്തിന് എത്തിയ രാഹുല്‍ഗാന്ധി എന്നാണ് മഹാരാഷ്‌ട്രയില്‍ പോവുക എന്ന പരിഹാസം ഉയരുന്നു. അവിടെ മണ്ണുകപ്പുകയായിരുന്നു കോണ്‍ഗ്രസ്. മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് ആകെയുള്ള 2869 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 1425 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ആകെ 324 സീറ്റുകളാണ് ലഭിച്ചത്. ഷിന്‍ഡേ വിഭാഗം ശിവസേന പോലും 399 സീറ്റുകള്‍ നേടി.
75000 കോടി രൂപ വാര്‍ഷിക ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പറേഷനില്‍ ഇക്കുറി കോണ്‍ഗ്രസിന് കിട്ടിയത് 24 സീറ്റുകള്‍ മാത്രം. 2017ല്‍ 31 സീറ്റ് കിട്ടിയ ഇടത്തിലാണിത്.
മഹാരാഷ്‌ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു എന്ന നഗ്നമായ യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. മുസ്ലിം പ്രീണനം എന്ന് പറയുകയല്ലാതെ കോണ്‍ഗ്രസ് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയാണ് മുസ്ലിങ്ങള്‍ക്കെന്നാണ് വിലയിരുത്തല്‍. മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കിയത് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിം, ഇസ്ലാമിക് പാര്‍ട്ടി എന്നീ തീവ്ര ഇസ്ലാമിക നിലപാടുകളുള്ള പാര്‍ട്ടികളിലേക്കാണ് മുസ്ലിം വോട്ടുകള്‍ പോയിരിക്കുന്നത്.
ഹിന്ദുസമുദായത്തെ തള്ളി പലപ്പോഴും മുസ്ലിങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്ന രാഹുല്‍ ഗാന്ധിയെ മുസ്ലിങ്ങള്‍ കൂടി തള്ളിയതോടെ ഇനി എന്താകും കോണ്‍ഗ്രസിന്റെ ഭാവി എന്ന ചോദ്യം ഉയരുകയാണ്. എന്തായാലും മുസ്ലിങ്ങളിലെ നല്ലൊരു വിഭാഗം വോട്ടർമാർ ഇനി വലിയ ദേശീയ പാർട്ടികളുടെ നിഴലിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന സൂചനയാണ് മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ മുസ്ലിം വോട്ട് ബാങ്ക് പൊളിഞ്ഞ മഹാരാഷ്‌ട്രയിലേക്ക് എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി പോകാത്തത് എന്ന ചോദ്യമാണ് പരിഹാസമായി സമൂഹമാധ്യമത്തില്‍ ഉയരുന്നത്.
















