കൊച്ചി: രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തില്‍ കേരളം വികസിച്ചുവെന്ന് പറഞ്ഞ ബംഗാളി യുവാവിന്റെ കയ്യില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ച് വാങ്ങി കോണ്‍ഗ്രസുകാര്‍. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന രാഹുല്‍ഗാന്ധി പങ്കെടുത്ത കെപിസിസി മഹാപഞ്ചായത്തിൽ ആയിരുന്നു ഈ സംഭവം.
BOY : "Kerala is developed, why Bengal is so 'Ghisa Hua'?"
Congress workers snatched the mic & mocked him for speaking Hindi.
BOY : "I asked Rahul Gandhi, he understands Hindi"
pic.twitter.com/G83cokVfJZ— News Algebra (@NewsAlgebraIND) January 19, 2026
ഇതിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നു. ബംഗാളില്‍ നിന്നുള്ള യുവാവ് ആത്മാര്‍ത്ഥമായാണ് ചോദ്യം ചോദിച്ചത്. പക്ഷെ ഈ ചോദ്യം കേരളത്തിലെ ഇടത് സര്‍ക്കാരിനെ സ്തുതിക്കുന്ന ചോദ്യമായിരുന്നു. കേരളം നല്ലതാണെന്നും വികസിച്ചുവെന്നും എന്നാല്‍ എന്തുകൊണ്ടാണ് ബംഗാള്‍ അതുപോലെ ആയിത്തീരാത്തത് എന്നുമായിരുന്നു ഈ ബംഗാളി യുവാവിന്റെ ചോദ്യം.
ഹിന്ദിയില്‍ ചോദിക്കരുത് മലയാളത്തില്‍ ചോദിക്കൂ എന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളി യുവാവില്‍ നിന്നും മൈക്ക് തട്ടിപ്പറിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഹിന്ദി അറിയാം എന്ന് യുവാവ് പറഞ്ഞുനോക്കിയെങ്കിലും യുവാവിന്റെ പക്കല്‍ നിന്നും മൈക്ക് തിരികെ വാങ്ങിച്ചു. രാഹുല്‍ ഗാന്ധിയാകട്ടെ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞതുമില്ല.
















