കോഴിക്കോട് ; സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ നിഥിൻ സൈനു. മരണപ്പെട്ട ദീപക്കിന്റെ ശരീരം, ആരോപണം ഉന്നയിച്ച യുവതിയുടെ വീടിനു മുന്നിൽ കൊണ്ടുപോയി വയ്‌ക്കണമെന്ന് നിഥിൻ പറയുന്നു. റോഡിൽ ഒരുത്തി ചാകാൻ കിടന്നാലും ഒരുത്തനും തിരിഞ്ഞു നോക്കരുതെന്നും , അവളുമാരെ പാവാടകളും ഫെമിനിച്ചികളും വന്ന് രക്ഷിച്ചോളുമെന്നും നിഥിൻ പറയുന്നു.
‘‘അദ്ദേഹത്തിന്റെ ആ ശരീരം അവളുടെ വീടിന്റെ മുന്നിൽ കൊണ്ട് പോയി വയ്‌ക്കണം. അതുകൂടെ വിഡിയോ എടുത്ത് അവൾ ഡോളർ ഒണ്ടാക്കട്ടെ. വേലി ചാടിയ പശു കോല് കുത്തിയെ ചാകൂ എന്നൊരു ചൊല്ലുണ്ട്…. ഇതിനെയാണ് കർമയെന്ന് പറയുന്നത്! നീ റീച്ച് ഉണ്ടാക്കാൻ വേണ്ടി ചെയ്തു അവസാനം അക്കൗണ്ട് പൂട്ടി കെട്ടിയപ്പോൾ അവളുടെ ….മാറി.
ആണുങ്ങളോട് ഒന്നേ പറയാനുള്ളു, ഇനി മുതൽ റോഡിൽ ഒരുത്തി ചാകാൻ കിടന്നാലും ഒരുത്തനും തിരിഞ്ഞു നോക്കാതിരിക്കുക. സ്വന്തം കാര്യം നോക്കി വീട്ടിലേക്ക് പോകുക. അവളുമാരെ പാവാടകളും ഫെമിനിച്ചികളും വന്ന് രക്ഷിച്ചോളും. വെറുതെ എന്തിനാ നമ്മൾ നമ്മളുടെ കുടുംബം അനാഥമാക്കുന്നത്.’’––നിഥിന്റെ വാക്കുകൾ.











