Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 10:03 am IST
in Kerala

തൃശൂര്‍:വനത്തിനുള്ളില്‍ നിന്നും നൃത്തത്തോടുള്ളഅഭിനിവേശം കൊണ്ടുമാത്രമാണ് ദാരിദ്ര്യത്തെയും തോല്‍പ്പിച്ച് ഇവര്‍ നൃത്തസ്വപ്‌നം തേടിയിറങ്ങിയത്. ചില കലാധ്യാപകര്‍ അവരെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഗോത്രച്ചുവടുകള്‍ ശീലിച്ച കാലുകളില്‍ ചിലങ്ക കിലുങ്ങി. കൈളില്‍നാട്യമുദ്രകള്‍ വിരിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നൃത്തതാരകങ്ങളായി. ഗോത്രകലകള്‍ കലോത്സവ വേദികള്‍ കീഴടക്കികഴിഞ്ഞു. പക്ഷെ ഭാരിച്ച ചെലവുകള്‍ കാരണം ഭരതനാട്യവും കുച്ചുപ്പുടിയും കേരളനടനവും മോഹിനിയാട്ടവുമൊക്കെ ഉന്നതികളിലെ(ഊരുകളിലെ) കുട്ടികള്‍ക്ക്ഇപ്പോഴും വിദൂര സ്വപ്‌നം മാത്രമാണ്.

കാസര്‍കോട് കടുമേനി ഉന്നതിലിയിലാണ് സച്ചു സതീഷ്. ആറ് വര്‍ഷം മുമ്പ് അച്ഛന്‍ സതീഷ് മരണപ്പെട്ടു. കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത, കൂലിപ്പണിയിലെവരുമാനം മാത്രമുള്ള അമ്മ ബിന്ദു, മകന്റെ കലാമോഹത്തിനായി മുണ്ട് മുറുക്കിയുടുത്തു. നൃത്താധ്യാപകന്‍ സതീഷ് നീലേശ്വരംസൗജന്യമായി നൃത്തവും ചമയവും നല്‍കി. എച്ച്എസ്എസ് ഭരതനാട്യത്തിനുംകുച്ചുപ്പുടിക്കും കേരള നടനത്തിനും എ ഗ്രേഡോടെയാണ് കാസര്‍കോട് കടുമേനി കമ്പല്ലൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടുക്കാരാന്‍ സച്ചു സതീഷ്കലോത്സവ വേദിയില്‍ നിന്നു മടങ്ങുന്നത്.

കാസര്‍കോട് കസബ മാലോത്ത് ജിഎച്ച്എസ്എസിലെപത്താം ക്ലാസുകാരന്‍ വിഷ്ണു ബാലകൃഷ്ണന് നൃത്തം പഠിക്കാന്‍ കാടിനുള്ളിലൂടെ അഞ്ച് കിലോമീറ്റര്‍ നടന്ന് 40 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്യണം. പനതാങ്ങി കൊന്നക്കാട് മാവിലന്‍ സമുദായത്തിലെ താഴത്ത്‌വീട്ടില്‍ അമ്മ ദേവിയും വല്യമ്മ ശ്യാമളയും അസുഖബാധിതര്‍.തുച്ഛമായ വരുമാനത്തിലെ ഒരംശം വിഷ്ണുവിന്റെ സ്വപനത്തിനായി മാറ്റിവച്ചു. കലാമണ്ഡലം അജിത വിഷ്ണുവിനെമകനായി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ എച്ച്എസ് നാടോടിനൃത്തത്തിന് എഗ്രേഡുണ്ട്. ഇന്നലെ ചിലങ്കയണിഞ്ഞ കുച്ചുപ്പുടിക്കുകൂടി എഗ്രേഡ് കിട്ടിയപ്പോള്‍ അജിത ടീച്ചറിനുള്ള ഗുരുദക്ഷിക്ക് ഇരട്ടി മധുരവും.

വയനാട് മാനന്തവാടി വരടിമൂല ഉന്നതിയിലെ അഭിഷേക് വിജയനും പുല്ലാര ഉന്നതിയിലെ വിദുല്‍കുമാറുംനൃത്തപഠനത്തിനായി കാടിറങ്ങിയപ്പോള്‍ നൃത്താധ്യാപകന്‍ സാബു തൃശ്ശിലേരികൈത്താങ്ങായി.നിത്യവൃത്തിക്ക് നെട്ടോട്ടമോടുന്ന മാതാപിതാക്കളുടെ മക്കളായ അഭിഷേകിനുംവിദുലിനും നൃത്തവും ചമയവും മാത്രമല്ല നൃത്തപഠനത്തിനുള്ള യാത്രാച്ചെലവും ഉള്‍പ്പെടെ സാബുവാണ് നല്‍കുന്നത്. മാനന്തവാടി പയ്യമ്പള്ളി സെന്റ് കാദറിന്‍സിലെ എട്ടാം ക്ലാസുകാരനായ അഭിഷേകിന്എച്ച്എസ് കേരള നടനത്തിനും നാടോടി നൃത്തത്തിനും എഗ്രേഡ് ഉണ്ട്. 2024ല്‍ വിദുലിന് നാടോടി നൃത്തത്തിന് എഗ്രേഡ് ഉണ്ടായിരുന്നു. ഇത്തവണ എച്ച്എസ് കുച്ചുപ്പുടിയിലായിരുന്നു മത്സരം.

നൃത്ത അധ്യാപകരുടെ സഹോയത്തോടെ ഈ നാലുപേര്‍ക്കെങ്കിലും കലോത്സവവേദിയിലേക്ക് എത്താനായി. അതേസമയം തൃശൂര്‍ പീച്ചി ജിഎച്ച്എസ്എസിലെ കെ.എം.മാളവികയെപ്പോലെ യ്യൂടൂബ് നോക്കിക്കളിച്ചും സ്വയം ചുവടുകളിട്ടും നൃത്ത മോഹങ്ങള്‍ അടക്കിവച്ച് ഗോത്രകളിലേക്ക് ഉള്‍വലിയേണ്ടിവന്ന നിരവധി കുട്ടികളുണ്ട് ഉന്നതികളില്‍. ചില കുഞ്ഞു മനസുകള്‍ നൃത്തസ്വപ്‌നങ്ങളെ ഉന്നതികളിലെ ദാരിദ്ര്യത്തില്‍ കുഴിച്ചുമൂടി. ചിലര്‍ ഇപ്പോഴും നൃത്തസ്വപനവുമായി കാത്തിരിക്കുന്നു…

 

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പിതാവ് ഫാ. സന്തോഷ് രാജിനൊപ്പം അലോഖ
Kerala

അലോഖയ്‌ക്ക് ഏകാഭിനയത്തിന്റെ പെര്‍ഫെക്ട്‌ ടച്ച് അച്ഛന് തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.