തൊടുപുഴ : ആലക്കോട് പഞ്ചായത്തിലെ പരപ്പിൽകരയുടെ അഭിമാനമായ കൊച്ചുമിടുക്കി കീർത്തന അജിക്ക് (പൊന്നൂസ്) ആലക്കോട് പഞ്ചായത്തിന്റെ ധീരതയ്‌ക്കുള്ള ആദരവ്. കഴിഞ്ഞ ശനി പത്താം തീയതി വൈകുന്നേരം 4 മണിയോടുകൂടി കുടയത്തൂർ പാലത്തിന് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്ന ജയ എന്ന 50 വയസ്സുകാരിയെ പുഴയിൽ ചാടി രക്ഷപ്പെടുത്തിയ കൊച്ചു മിടുക്കിയെ ആലക്കോട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
പ്രസിഡൻ്റ് തോമസ് മാത്യു കക്കുഴി പൊന്നാട അണിയിച്ചും മൊമെന്റോയും നൽകി. മെമ്പർമാരായ ടോമി കാവാലം, ബൈജു കുടുക്കച്ചിറ, ദിലീപ് കുമാർ, അതുൽ സണ്ണി, വാർഡ് മെമ്പർ രാജു സ്കറിയ എന്നിവർ അഭിനന്ദനങ്ങൾ നേർന്ന് സംസാരിച്ചു
















