64ാമത് കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് റിദാ ഫാത്തിമ. ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് റിദ ഫാത്തിമ സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുത്തത്. അഞ്ചാം ക്ലാസ് മുതല്‍ ഒന്നാം ഭാഷയായി സംസ്‌കൃതം പഠിക്കുന്ന റിദ സബ്ജില്ലാ ജില്ലാ തലങ്ങളില്‍ അഷ്ടപദി, സംസ്‌കൃത ഗാനാലാപനം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളില്‍ മത്സരിച്ചിട്ടുണ്ട്.
തോടി രാഗത്തിലുള്ള ലോകപാലന്‍മാരെ എന്ന പദമാണ് പാടിയത്. സത്യവ്രതശാസ്ത്രികളുടെ ശ്രീരാമകീര്‍തിമഹാകാവ്യത്തിലെ വരികളാണ് സംസ്‌കൃത പദ്യത്തിന് ചൊല്ലിയത്. കഥകളി സംഗീതത്തില്‍ വേങ്ങേരി നാരായണന്‍ നമ്പൂതിരിയും, സംസ്‌കൃത പദ്യത്തില്‍ നിരഞ്ജന പദ്മനാഭനുമാണ് ഗുരുക്കന്‍മാര്‍. കോക്കൂര്‍ സ്വദേശി അഷറഫിന്റേയും ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഷമീറയുടേയും മകളാണ്. ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായിട്ടുള്ള ഡോ.പി. പദ്മനാഭനാണ് റിദ ഫാത്തിയ്‌ക്കാവശ്യമായ മാര്‍ഗദര്‍ശനം നല്‍കുന്നത്.
















