ന്യൂദല്‍ഹി: എ.ആര്‍. റഹ്മാന്‍ ഇരവാദം ഉന്നയിക്കുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സംശയം ഉണരുന്നു. കാരണം ഇന്ത്യയില്‍ തൊഴിലില്‍ നൈപുണ്യമുണ്ടെങ്കിലും മുസ്ലിമാണെന്ന കാരണത്താല്‍ പുറന്തള്ളപ്പെടുന്നു എന്ന കുപ്രചാരണം എ.ആര്‍. റഹ്മാനെപ്പോലുള്ള വിഖ്യാത കലാകാരന്‍ ഉന്നയിക്കുന്നത് അപകടകരമായ പ്രവണതയാണ്. ഇതിന് പിന്നില്‍ റഹ്മാന് അജണ്ടകള്‍ ഉണ്ടോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. ഒരു കാലത്ത് മോദിയെ വിമര്‍ശിച്ചിരുന്ന ഇടത് വിദ്യാര്‍ത്ഥി നേതാവും ഇന്ന് മോദിയുടെ ആരാധികയുമായി മാറിയ ഷെഹ് ല റഷീദിനെപ്പോലുള്ളവര്‍ പറയുന്നത് ഇന്ത്യയില്‍ ജനിച്ച മുസ്ലിങ്ങള്‍ ഭാഗ്യവാന്മാരാണെന്നാണ്. കാരണം പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ മുസ്ലിങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഷെഹ്ല റഷീദ് പറയുന്നു.
ഷെഹ്ല റഷീദ് രചിച്ച റോള്‍ മോഡല്‍സ് എന്ന പുസ്തകത്തിന്റെ പുറംചട്ട:

ഒരു കാലത്ത് മോദിയെയും അമിത് ഷായേയും വെറുത്ത ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു ജമ്മു കശ്മീരിലെ ഷെഹ്ല റഷീദ്. അവര്‍ കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴെല്ലാം മോദിസര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത നേതാവാണ്. പക്ഷെ ഇന്ന് അവര്‍ മോദിയുടെയും അമിത് ഷായുടെയും ആരാധിക ആണ്. അവര്‍ രചിച്ച റോള്‍ മോഡല്‍സ് (Role Models) എന്ന പുസ്തകത്തില്‍ ഭാരതത്തില്‍ വിവിധ മേഖലകളില്‍ ജീവിത വിജയം നേടിയ മുസ്ലിങ്ങളുടെ കഥയാണ് പറയുന്നത്. ഈ പുസ്തത്തിലും എ.ആര്‍. റഹ്മാന്റെ നേടിയ ജീവിത വിജയത്തെക്കുറിച്ചും പറയുന്നുണ്ട്. പാര-സ്വിമ്മര്‍ ആയ ഷംസ് ആലം തുടങ്ങി നിരവധി പേരുടെ വിജയകഥയാണ് ഷെഹ്ല റഷീദ് പറയുന്നത്.
ഷെഹ്ല റഷീദ് ഒരു മുസ്ലിം എന്ന നിലയില്‍ താന്‍ നേടിയ വിജയത്തെക്കുറിച്ചും പറയുന്നുണ്ട്. വെറും അന്ധയായ ഒരു ഇടത് നേതാവ് എന്നതില്‍ നിന്നും തന്റെ രാജ്യം വളരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായി താന്‍ മാറിയതും തന്റെ വ്യക്തിപരമായ നേട്ടമായി ഷെഹ്ല റഷീദ് പറയുന്നു. മാത്രമല്ല, കശ്മീരില്‍ യുവാക്കള്‍ക്കിടയില്‍ പല പോസിറ്റീവായ മാറ്റങ്ങളും മോദി സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് ഉണ്ടായെന്നും ഷെഹ്ല റഷീദ് ഈ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ടെന്നീസില്‍ സാനിയ മിര്‍സ, എയ്റോ സ്പേസ് എഞ്ചിനീയറായ നിഗര്‍ ഷാജി, നിരവധി രാജ്യങ്ങളില്‍ അംബാസഡറും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ സെക്രട്ടറിയുമായ ഡോ. ഓസഫ് സയീദ്, ബോളിവുഡ് നടി ഹുമ ഖുറേഷി തുടങ്ങി വിവിധ മേഖലകളില്‍ വിജയം വരിച്ച നിരവധി മുസ്ലിങ്ങളെ ഷെഹ്ല റഷീദ് ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. അതായത്, മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിത വിജയം നേടാന്‍ മതം ഒരു തടസ്സമല്ലെന്നാണ് ഷെഹ് ല റഷീദ് സമര്‍ത്ഥിക്കുന്നത്. അങ്ങിനെയിരിക്കെ റഹ്മാന്‍ നടത്തുന്ന ഈ ആരോപണം എന്ത് അജണ്ടയുടെ സൂചനയാണെന്ന ചോദ്യമാണ് ഉയരുന്നത്. മോദി നിസ്വാര്‍ത്ഥനാണെന്നും പാശ്ചാത്യരാജ്യങ്ങളേക്കാള്‍ കൂടുതല്‍ മതേതരം ഇന്ത്യയാണെന്നും ഷെഹ്ല റഷീദ് പറയുന്നു.
















