സംസ്ഥാന കലോത്സവത്തിന്റെ എച്ച്എസ്എസ് വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ട് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അപ്പീലുമായെത്തിയ വൈഷ്ണവിയുടെ പ്രതീക്ഷഅപ്പീല്‍ തള്ളിയതോടെ പൊലിഞ്ഞു. ഡിസംബര്‍ 22 നാണ് വൈഷ്ണവി മത്സരിക്കാന്‍ അനുവാദം ലഭിക്കുന്നതിനായി അപ്പീല്‍ നല്‍കിയത്. ജഡ്ജിമാരുടെ മാറ്റവും മറ്റ് പല കാരണങ്ങളാലും നീട്ടി വച്ച വിധി പ്രഖ്യാപനം മത്സര ദിവസം വരെ നീണ്ടു. പ്രതീക്ഷയോടെ വൈഷ്ണവി കലോത്സവ വേദിയിലെത്തിയെങ്കിലും അവസാന നിമിഷം അപ്പീല്‍ തള്ളിയതോടെ വൈഷ്ണവിയുടെ എല്ല പ്രതീക്ഷയും നഷ്ടമായി.
തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടൂ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണവി സി. നായര്‍. അനുകൂല വിധി ലഭിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു. ഏറെ വേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വൈഷ്ണവി മടങ്ങിയത്.
















