സംസ്ഥാന കലോത്സവം തൃശ്ശൂരില്‍ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുകയാണ് അഞ്ച് തവണ കലാപ്രതിഭാ പട്ടം ലഭിച്ച പീച്ചി കേരള വന ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ. കണ്ണന്‍ സി. എസ്. വാര്യര്‍. 1984ല്‍ കോട്ടയത്ത് വച്ച് നടന്ന കലോത്സവത്തില്‍ പദ്യപാരായണത്തിന് പങ്കെടുത്താണ് തുടക്കം. അച്ഛന്‍ എറണാകുളം മഹാരാജാസ് തിരുവനന്തപുരം വിമിന്‍സ് കോളേജ് എന്നിവടങ്ങടില്‍ മലയാളം അദ്ധ്യാപകനായിരുന്ന പ്രശസ്ത വാഗ്മിയും, ജ്യോതിഷ പണ്ഡിതനും കൂടിയായിരുന്ന പ്രൊഫ എന്‍ എം സി വാര്യര്‍ എഴുതിയ ‘മഞ്ജുളം മലയാള ഭാഷയാം മണിപ്പൈതല്‍ കൊഞ്ചിയും കുഴഞ്ഞുമെന്‍ മുന്നിതില്‍ നൃത്തം ചെയ്വൂ താമരത്തളിരൊത്ത പാദത്തിന്‍ ചിലങ്കകള്‍ താരനിസ്വനം കേള്‍ക്കേ മൗന നിദ്ര ഞാന്‍ വിട്ടേന്‍ രാമഗാഥകള്‍ പാടിയാടി വന്നെത്തും മുന്നില്‍ ചീരാമ മഹാകവി തിലകം തൊടുവിച്ചു’ എന്ന് തുടങ്ങുന്ന കേരള ചരിത്രത്തില്‍ അന്ന് വരെയുണ്ടായിരുന്ന എല്ലാ കവികളേയും കോര്‍ത്തിണക്കിയ ഒരു കവിതയാണ് അന്ന് ചൊല്ലിയത്. സമ്മാനം കിട്ടിയില്ലെങ്കിലും എ ഗ്രേഡ് ലഭിച്ചു. അമ്മ അഷ്ടപദി ഗായികാരത്‌നം എന്ന കീര്‍ത്തി നേടിയ ശ്രീദേവീ വാര്യരാണ് അതിന് ഈണം പകര്‍ന്ന് പഠിപ്പിച്ചത്.
ഒരു വര്‍ഷമേ കലോത്സവത്തില്‍ മത്സരിക്കുവാന്‍ സാധിച്ചുള്ളൂ. എന്നിരന്നാലുംപത്ത് വര്‍ഷം സംസ്ഥാന കലോത്സവങ്ങളില്‍ ഗിറ്റാറിന്റെയും വൃന്ദവാദ്യത്തിന്റെയും വിധി കര്‍ത്താവായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. കുട്ടികളുടെ അപരമായ കഴിവ് നേരിട്ട് കണ്ടറിയുവാന്‍ അവസരം ലഭിച്ചു. ഫല നിര്‍ണ്ണയത്തില്‍ ഒരു പരാതിയും ഉണ്ടായിട്ടുമില്ല.
അമ്മ ശ്രീദേവീ വാര്യരും അനിയത്തി ലക്ഷ്മീ വാര്യരും സംസ്ഥാന കലോത്സവങ്ങളില്‍ പല തവണ തിരുവാതിരയുടെ വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവാതിരയെപ്പറ്റി സമഗ്രമായ ഒരു പുസ്തകവും ശ്രീദേവീ വാര്യര്‍ എഴുതിയിട്ടുണ്ട്.
സംസ്ഥാന കലോത്സവ മത്സരങ്ങളില്‍ അധികം തിളങ്ങുവാന്‍ കഴിഞ്ഞില്ലെങ്കിലും, 1988 മുല്‍ 1995 വരെയുള്ള കാലത്ത് കേരള കാര്‍ഷിക സര്‍വ്വകലാശാലാ യുവജനോത്സവങ്ങളില്‍ അഞ്ച് തവണ കലാപ്രതിഭയാകുവാന്‍ കഴിഞ്ഞു.
ഗിറ്റാര്‍, മൃദംഗം, ഹാര്‍മ്മോണിയം, ഹാര്‍മ്മോണിക്ക, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പാശ്ചാത്യ സംഗീതം, പദ്യപാരായണം, മിമിക്രി, മോണോ ആക്ട്, എന്നീ ഇനങ്ങളിലാണ് അന്ന് മത്സരിച്ചിരുന്നത്.
അഞ്ച് തവണ കലാപ്രതിഭാ പട്ടം കിട്ടിയപ്പോള്‍ ഒരു തവണ പ്രശസ്ത ഗായകന്‍ ഡോ. ശ്രീവത്സന്‍ ജെ മേനോനും മറ്റൊരു തവണ കേരള കാര്‍ഷിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബി അശോകിനുമായിരുന്നു കലാ പ്രതിഭാ പട്ടം ലഭിച്ചത്.
വത്സനും എനിക്കും തുല്യ പോയിന്റ് ലഭിച്ചെങ്കിലും കൂടുതല്‍ ഒന്നാം സ്ഥാനം വത്സന് കിട്ടിയതിനാല്‍ അദ്ദേഹം കലാപ്രതിഭയായി. മറ്റൊരു വര്‍ഷം അശോകിന് ഒന്നര പോയിന്റ് കൂടുതല്‍ കിട്ടിയിരുന്നു.
കലോത്സവമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിന് ഏറെ ആഹ്ലാദമാണ് ഇപ്പോഴും.ഒരു കലാ കുടുംബത്തിലെ അമ്മയും മക്കളും സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താക്കളായി എന്നൊരു പ്രത്യേകതയും ഉണ്ട്.
















