തൃശൂര്‍: സംസ്ഥാനത്തിന് പുതുതായി ഒരു പാസഞ്ചര്‍ ട്രെയിന്‍ റെയില്‍വെ അനുവദിച്ചു.തൃശൂര്‍- ഗുരുവായൂര്‍ റൂട്ടിലാണ് പ്രതിദിന പാസഞ്ചര്‍ (56115 /56116) ട്രെയിന്‍ അനുവദിച്ചത്.
ഏറ്റവും അനുയോജ്യമായ ദിവസം മുതല്‍ സര്‍വീസ് ആരംഭിക്കും. റെയില്‍വേയുടെ അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്.
ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം 6.10 ന് പുറപ്പെടുന്ന ട്രെയിന്‍ 6.50 ന് തൃശൂരില്‍ എത്തും. തിരികെ തൃശൂരില്‍നിന്നു രാത്രി 8.10 ന് പുറപ്പെട്ട് 8.45 ന് ഗുരുവായൂരില്‍ എത്തും.
















