തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്തക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഡിജിപിയ്‌ക്ക് പരാതി നല്‍കി. പോസ്റ്റ് വന്ന ‘കമ്മ്യൂണിസ്റ്റ് കേരളം’ എന്ന പേജിന്റെ അഡ്മിനെതിരെയാണ് ഡിജിപിയ്‌ക്ക് പരാതി നല്‍കിയത്. പ്രചാരണത്തിന് പിന്നില്‍ സിപിഎം ആണെന്നും ദുരുദ്ദേശ്യപരമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. അപമാനകരമായ ഒരു പോസ്റ്റാണിത്. ഇതില്‍ ഒരടിസ്ഥാനവുമില്ല. പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ വീട്ടില്‍ ആയിരുന്നു. അവരുടെ ഗതികേട് കൊണ്ടാണ് സിപിഎം ഇത്തരം പ്രചാരണം നടത്തുന്നതെന്നും ഷാനിമോള്‍ പറഞ്ഞു.
















