ന്യൂദല്‍ഹി: ഇന്ത്യയിലെ ട്രെയിനുകളിലെ യാത്ര ഫ്രാന്‍സിലേതിനേക്കാള്‍ സുഖകരമാണെന്ന് ഫ്രഞ്ച് വനിത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈയിടെ ട്രെയിനുകള്‍ ആധുനികവല്‍ക്കരിച്ചുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിദേശികളും ഇന്ത്യന്‍ ട്രെയിനുകളെ ഇഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.
ഫ്രഞ്ചുകാരിയായ ഫ്രെല്‍ഡവേയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യ ഫ്രാന്‍സിനേക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന തലക്കെട്ടില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയില്‍ രാത്രികാലത്ത് സര്‍വ്വീസ് നടത്തുന്ന ബസുകളും ട്രെയിനുകളും മികച്ചതാണെന്ന് ഫ്രെല്‍ഡവേ പറയുന്നു. ദീര്‍ഘദൂര യാത്ര ഓപ്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്പീപ്പര്‍ എസി ബസുകളും ട്രെയിനുകളും മികച്ചതാണെന്നും ഫ്രെല്‍ഡവേ പറയുന്നു.
ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളും അവിസ്മരണീയമാണെന്നും ഫ്രെല്‍ഡവേ പറയുന്നു.
ഇന്ത്യന്‍ വനിതകള്‍ തലമുടി സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഈ ഫ്രഞ്ചുകാരിക്ക് ഇഷ്ടമായി. കുളിക്കുമ്പോള്‍ തലയില്‍ എണ്ണതേയ്‌ക്കുന്ന രീതിയാണ് ഫ്രഞ്ചുകാരിയെ ആകര്‍ഷിച്ചത്. അതുപോലെ ഇന്ത്യയിലെ ചെലവു കുറഞ്ഞ വൈവിധ്യമാര്‍ന്ന തെരുവോര ഭക്ഷണങ്ങളും അവര്‍ ആസ്വദിക്കുന്നു. ഇന്ത്യയ്‌ക്കാരുടെ ആതിഥ്യ മര്യാദ അപാരമാണെന്നും അവര്‍ വീട്ടിലേക്ക് ക്ഷണിക്കുക മാത്രമല്ല, ഭക്ഷണം തരാനും മടികാണിക്കാറില്ലെന്ന് ഫ്രെല്‍ഡവേ പറയുന്നു.
















