പാലക്കാട്: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ. ഒറീസ സ്വദേശി മനു മാലിക്കിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 2023ല്‍ ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
14 വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിലാണ് ഒറീസ സ്വദേശി 43 വയസുകാരൻ മനു മാലിക്കിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ കോടതി ജഡ്ജ് ദിനേശൻ പിള്ളയാണ് ശിക്ഷാ പുറപ്പെടുവിച്ചത്. പിഴത്തുക ഇരയ്‌ക്ക് നല്‍കാനും വിധിയായി.
















