തിരുവനന്തപുരം:1921ലെ മാപ്പിളക്കലാപത്തില്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ട ആറു വയസ്സുകാരിയാണ് പിന്നീട് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്ന വെളിപ്പെടുത്തല്‍ ചെറുമകളായ സ്മിത രാജന്‍ നടത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മലപ്പുറത്ത് മഹാകുംഭമേള നടത്തുന്നതിന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും തടസ്സം സൃഷ്ചിക്കുമ്പോള്‍ ഈ കുറിപ്പ് വീണ്ടും വൈറലായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദുക്കളുടെ കൂടിച്ചേരല്‍ നടക്കാന്‍ പോകുന്ന മഹാകുംഭമേള മലപ്പുറത്ത് നടത്തുന്നതിനെ ചില മറഞ്ഞിരിക്കുന്ന ശക്തികള്‍ എതിര്‍ക്കുന്ന വേളയിലാണ് സ്മിതാ രാജന്റെ 1921ലെ മാപ്പിള ലഹളയെക്കുറിച്ചുള്ള ഈ കുറിപ്പ് പ്രചരിക്കുന്നത്.
കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെ പേരക്കുട്ടിയാണ് നര്‍ത്തകികൂടിയായ സ്മിത രാജന്‍ തന്റെ മുത്തശ്ശി 1921ലെ മാപ്പിള ലഹളയില്‍ നേരിടേണ്ടിവന്ന ദുരനുഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. ആ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടിലാണ് ജീവനെടുക്കാന്‍ മാപ്പിള ലഹളയുടെ ഭാഗമായി മുസ്ലിങ്ങളുടെ സംഘം എത്തിയത്. അന്ന് ജീവനും കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു ഒരു ആറ് വയസ്സ്കാരി. ഒരു വിധം രക്ഷപ്പെടുകയും ചെയ്തു. അവരാണ് പിന്നീട് പ്രശസ്ത നര്‍ത്തകിയായി തീര്‍ന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. മുത്തശ്ശി കല്യാണിക്കുട്ടിയമ്മയുടെ മനസ്സില്‍ പതിഞ്ഞ ഭീതി തന്റെ മനസ്സിലേക്കും മുത്തശ്ശി പകര്‍ന്ന് തന്നിട്ടുണ്ടെന്നും നര്‍ത്തകി കൂടിയായ സ്മിത രാജന്‍ പറയുന്നു. പിന്നീടൊപ്പോഴോ ആ കരിങ്ങമണ്ണ തറവാട്ടിലേക്ക് മുത്തശ്ശിക്കൊപ്പം പോയതും സ്മിത രാജന്‍ പറയുന്നു.
1921ലെ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായും മാപ്പിളലഹളയ്‌ക്ക് നേതൃത്വം നല്‍കിയ വാര്യന്‍കുന്നനെ സ്വാതന്ത്ര്യസമരസേനാനിയായും മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് അന്ന് സ്മിതരാജന്‍ ഫെയ്സ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്.
1921ലെ മാപ്പിളക്കലാപത്തിന്റെ ഭീതി പേറുന്ന തലമുറ ജീവിച്ചിരിക്കുമ്പോഴാണ് മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമാക്കി വെള്ളപൂശാന്‍ ശ്രമം നടക്കുന്നത്.
ഇപ്പോഴിതാ മലപ്പുറത്ത് മഹാകുംഭമേള സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ചില കുത്സിത ശക്തികള്‍ ശ്രമിക്കുകയാണ്. എന്ത് വിലകൊടുത്തും മഹാകുംഭമേള സംഘടിപ്പിക്കുമെന്നാണ് ആനന്ദവനം ഭാരതി സ്വാമികള്‍ പറയുന്നത്. തിരുനാവായില്‍ മഹാകുംഭമേള നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്നതുവരെ മിണ്ടാതിരുന്ന പൊലീസും റവന്യൂ അധികൃതരും അവസാനനിമിഷമാണ് ഇതിനെതിരെ ചാടിവീഴുന്നത്. പഴയ മാപ്പിള ലഹളയുടെ മനോഭാവം നിലനില്ക്കുന്നതിന്റെ സൂചനയാണ് ഇതെന്നും വിമര്‍ശനമുണ്ട്. അതിനിടയിലാണ് സ്മിത രാജന്റെ പഴയ കുറിപ്പ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
















