തിരുവനന്തപുരം: ഈ മാസം 21ന് സൂചനാ സമരം നടത്തുമെന്ന് സിനിമാ സംഘടനകള്‍.സര്‍ക്കാര്‍ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ആണ് സമരം.
തിയേറ്ററുകള്‍ അടച്ചിട്ടും ചിത്രീകരണം നിര്‍ത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കണമെന്ന് സിനിമാ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകാനാണ് സംഘടനകളുടെ തീരുമാനം. സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയുണ്ട്.
















