കൊച്ചി : വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുമെന്ന് മേയര്‍ വി കെ മിനിമോള്‍ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും 10 രൂപ നിരക്കില്‍ ലഭ്യമാക്കും.
കോര്‍പ്പറേഷന്റെ തന്നെ സമൃദ്ധി ക്യാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുക. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചാകും പരിപാടികള്‍.
ഈ വരുന്ന 50 ദിവസം 50 ദിന കര്‍മ്മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.തീവ്ര കൊതുക നിവാരണ യജ്ഞത്തിനാണ് പ്രഥമ പരിഗണന.
തെരുവുനായ്‌ക്കളെ ദത്തെടുക്കാന്‍ അവസരം നല്‍കും. തെരുവ് നായ്‌ക്കള്‍ക്ക് പൊതുനിരത്തില്‍ ഭക്ഷണം നല്‍കാന്‍ അനുവദിക്കില്ല. പകരം കോര്‍പ്പറേഷന്‍ വഴി സൗകര്യം ഒരുക്കും. ബ്രഹ്മപുരത്ത് സജ്ജമാക്കുന്ന കൂടുകളില്‍ ഭക്ഷണം നല്‍കും.എല്ലാ മാസവും മേയറെ ഒരു ദിവസം നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാനും അവസരം ഒരുക്കും.
















