ടെഹറാന്‍ : ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 538 പേര്‍ മരിച്ചതായി പ്രക്ഷോഭകാരികള്‍.കൊല്ലപ്പെട്ടവരില്‍ 490 പേരാണ് പ്രക്ഷോഭകാരികള്‍. മരിച്ച 48 പേര്‍ സൈനികരാണ്.10600 പേര്‍ തടവിലാണ്.
പ്രക്ഷോഭകാരികള്‍ക്ക് നേരെ സൈന്യം വെടി വച്ചു.അതേസമയം പ്രതിഷേധക്കാരെ പിന്തുണച്ചാല്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.അമേരിക്കയും ഇസ്രയേലും ഇറാനില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആരോപിച്ചു.
ഇറാനിലെ ആശുപത്രികള്‍ പരിക്കേറ്റവരോ മരിച്ചവരോ ആയവരെകൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ഇരുപതിനും ഇരുപത്തഞ്ചിനും വയസിനിടയില്‍ പ്രായമുള്ളവരാണ്.
തലസ്ഥാനമായ ടെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവച്ചു. ഇറാനില്‍ വ്യാഴാഴ്ച ആരംഭിച്ച ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.
ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്ന് ഇറാന്‍ സൈന്യം അറിയിച്ചു.പ്രക്ഷോഭകരെ ദൈവത്തിന്റെ ശത്രുവായി കണ്ട് വധശിക്ഷ നല്‍കുമെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊനാഹെദി ആസാദ് ഭീഷണി മുഴക്കി. പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയും മൂലം ഡിസംബര്‍ 28ന് ആരംഭിച്ച ഇറാനിലെ പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ഒരു ഡോളറിനെതിരെയുള്ള ഇറാനിയന്‍ റിയാലിന്റെ മൂല്യം 14 ലക്ഷമായിട്ടുണ്ട്.
















