പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടം പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ച ഹോട്ടലില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന നടത്തി. തിരുവല്ലയിലെ ഹോട്ടലിലാണ് പരിശോധന.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് അന്വേഷണ സംഘം പരിശോധനയ്‌ക്ക് ഹോട്ടലില്‍ എത്തിയത്.രണ്ട് വാഹനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ എത്തിയ്ത്.
പീഡനം നടന്നെന്ന് യുവതി പരാതിയില്‍ ആരോപിച്ച മുറിയിലാണ് പരിശോധന.അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
മൂന്നാമത്തെ പീഡന പരാതിയില്‍ വെളുപ്പിനെ കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടം ഇപ്പോള്‍ മാവേലിക്കര സ്‌പെഷ്യന്‍ സബ് ജയിലിലാണ്.
















