മൂന്നാം പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകള്‍, ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള സാമ്പിള്‍, സാമ്പത്തിക ചൂഷണത്തിനും മറ്റുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്.
മുമ്പ് രാഹുലിനെതിരെ ഉയര്‍ന്ന രണ്ട് പരാതികളെ അപേക്ഷിച്ച് നേരിട്ടുള്ള കൂടുതല്‍ തെളിവുകള്‍ ഉള്ള കേസായതിനാല്‍ തന്നെ എംഎല്‍എയ്‌ക്ക് കുരുക്ക് മുറുകുകയാണ്. ഈ കേസിലും നിർബന്ധിച്ചുള്ള ഗർഭഛിദമാണ് പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ രാഹുലിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്തെത്തി.
പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ,
കേരളം കണ്ട കൊടും ക്രിമിനലുകളിൽ ഒരാളാണ് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന് തെളിയിക്കുന്ന, ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പ്രണയം നടിക്കുക, വിവാഹ വാഗ്ദാനം കൊടുക്കുക, കുഞ്ഞു വേണം എന്ന് നിർബന്ധിക്കുക,ബലാൽസംഗം ചെയ്തു ഗർഭമുണ്ടാക്കുക, എന്നിട്ട് ഭീഷണിപ്പെടുത്തി ഗർഭച്ചിദ്രം ചെയ്യുക, കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തുക…
ഇത് ഈ ക്രിമിനലിന്റെ ഒരു സ്ഥിരം മോഡസ് ഓപ്പറണ്ടിയാണ് എന്നാണ് വിദേശ മലയാളിയായ ഒരു സ്ത്രീയിൽ നിന്ന് ലഭിച്ച പരാതിയോടെ വ്യക്തമാവുന്നത്. ഇതോടെ പുറത്തുവന്ന കേസുകളുടെ എണ്ണം മൂന്നായി –
മൂന്നു കേസുകൾ ഇതിനകം പുറത്തുവന്ന സ്ഥിതിക്ക്, എത്ര കേസുകൾ ഇനിയും പുറത്തു വരാനുണ്ടാകണം? എത്ര കേസുകൾ ഇയാൾ ഇതിനകം ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ഒതുക്കിയിട്ടുണ്ടാവും? മാങ്കൂട്ടം വിഷയത്തിൽ ഒരു സമഗ്ര അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറാവണം. ഈ വിഷമനുഷ്യൻ പിഴപ്പിച്ച മനുഷ്യജന്മങ്ങൾ ഇനിയും ഏറെ ഉണ്ടാകും ഈ കേരളത്തിൽ എന്നത് ഉറപ്പാണ്… അവരെ കണ്ടെത്തണം, അവർക്ക് നീതി ലഭ്യമാക്കണം. അത് ഈ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്…
ഇന്നലെ പാലക്കാട് നിന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. നൂറണി ഗ്രാമത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കളുടെയും കൗൺസിലർമാരുടെയും കൂടെ ജനങ്ങളെ കണ്ട് ചിരിച്ച് , ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് നഗരത്തിലെത്തി ഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് പോലീസ് വന്ന് കതകിൽ മുട്ടിയത്.
“കോൺഗ്രസിൽ നിന്ന് പുറത്താക്കി” എന്ന് കോൺഗ്രസ് പലവട്ടം ആവർത്തിച്ച് അവകാശപ്പെട്ട ആളെയാണ് ഇന്നലെ കോൺഗ്രസു നേതാക്കളും ജനപ്രതിനിധിയും ചേർന്ന് നൂറണി ഗ്രാമത്തിൽ എഴുന്നള്ളിച്ചു കൊണ്ടു നടന്നത്. “വാക്കിന് വ്യവസ്ഥയില്ലായ്‌മ” എന്നത് കോൺഗ്രസുകാരുടെ ജനിതക സ്വഭാവം ആയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.
എങ്കിലും രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ്സ്കാരോട് ഒരു ചോദ്യമുണ്ട് –
നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ???
















