Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദിയ്‌ക്കെതിരെ ജെഎന്‍യുവില്‍ ഇടത്-ജിഹാദി വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; കേരളത്തിലെ ടിവികളില്‍ അന്തിചര്‍ച്ചയില്ല

ഇടത്- ജിഹാദി വിദ്യാര്‍ത്ഥികളുടെ സംഘം കഴിഞ്ഞ ദിവസം ജെഎന്‍യു കോളെജില്‍ നടത്തിയ കൊലവിളി മുദ്രാവാക്യം അമ്പരപ്പിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 11:21 pm IST
in Kerala
സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

തിരുവനന്തപുരം: ഇടത്- ജിഹാദി വിദ്യാര്‍ത്ഥികളുടെ സംഘം കഴിഞ്ഞ ദിവസം ജെഎന്‍യു കോളെജില്‍ നടത്തിയ കൊലവിളി മുദ്രാവാക്യം അമ്പരപ്പിക്കുന്നതാണ്. മോദിയെയും അമിത് ഷായെയും ജെഎന്‍യുവിന്റെ മണ്ണില്‍ കബറടക്കുമെന്ന രീതിയിലായിരുന്നു ഈ മുദ്രാവാക്യം വിളി. കാരണമെന്തെന്നോ? 53 പേരുടെ മരണത്തിന് കാരണമായ 2020ലെ ദല്‍ഹി കലാപത്തില്‍ മുഖ്യപ്രതികളായ ഉമര്‍ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നല്‍കിയില്ലെന്നതിനാല്‍.

സുപ്രീംകോടതി ജാമ്യം നല്‍കാതിരുന്നത് ജസ്റ്റിസുമാരായ എന്‍.വി.അഞ്ജാരിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗബെഞ്ച് വിശാലമായ ഗൂഢാലോചന ദല്‍ഹി കലാപത്തിന് പിന്നില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ്. പ്രതികള്‍ക്കെതിരെ വാദിച്ച അഡ്വ. രാജു പ്രതികളുടെ കലാപത്തിന് പിന്നിലെ ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ നിരത്തിയത് സുപ്രീംകോടതി കണക്കിലെടുത്തു. ഇന്ത്യയെ വെട്ടിമുറിക്കുമെന്ന ഈ പ്രതികളുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം ദല്‍ഹി പൊലീസ് ഹാജരാക്കിയിരുന്നു. എന്നിട്ടും പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വ. കപില്‍ സിബല്‍ വാദിച്ചത് ദൃശ്യം എന്ന സിനിമയിലെ ജോര്‍ജുകുട്ടി ലൈനിലാണ്. മുഖ്യപ്രതിയായ ഉമര്‍ ഖാലിദ് കലാപസമയത്ത് ദല്‍ഹിയിലേ ഇല്ലായിരുന്നു എന്ന വാദമാണ് കപില്‍ സിബല്‍ ഉയര്‍ത്തിയത്.

അതുപോലെ പ്രതികള്‍ക്ക് കുറ്റം തെളിയിക്കുന്നതുവരെ ജാമ്യമാണ് അല്ലാതെ ജയിലല്ല നല്‍കേണ്ടത് എന്ന ആശയം വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരിലൂടെയും രാഷ്‌ട്രീയനേതാക്കളിലൂടെയും രാജ്യമെങ്ങും കപില്‍ സിബലും കൂട്ടരും പ്രചരിപ്പിച്ചിരുന്നു. എന്തിന്, ന്യൂയോര്‍ക്കില്‍ ഈയിടെ മേയറായി അധികാരമേറ്റ സൊഹ്റാന്‍ മംദാനി എന്ന ഇന്ത്യക്കാരിയായ സംവിധായിക മീര നയ്യാരുടെ മകനെക്കൊണ്ട് പോലും ഉമര്‍ ഖാലിദിന് അനുകൂലമായി സംസാരിപ്പിച്ചു. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് വാദിച്ച ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ള ജിഹാദി അനുകൂലികളായ എട്ട് യുഎസിലെ കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ടും ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാന്‍ പറയിപ്പിച്ചു. പക്ഷെ ഇതൊന്നും . എന്‍.വി.അഞ്ജാരിയ, അരവിന്ദ് കുമാര്‍ കണക്കിലെടുത്തില്ല. ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു.

പക്ഷെ അതിന്റെ പേരിലാണ് ഈയിടെ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പിടിച്ച ഇടത് വിദ്യാര്‍ത്ഥികളും ജിഹാദികളും ചേര്‍ന്ന് മോദിയ്‌ക്കും അമിത് ഷായ്‌ക്കും എതിരെ മുദ്രാവാക്യം കാമ്പസിനകത്ത് വിളിച്ചത്. “മോദി അമിത് ഷാ ഖബര്‍ ഖുദേഗി”എന്ന ഹിന്ദി മുദ്രാവാക്യമാണ് വിദ്യാര്‍ത്ഥികള്‍ വിളിച്ചത്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി വരെ ഉള്‍പ്പെടുന്നതായി പറഞ്ഞുകേള്‍ക്കുന്നു.. എസ് എഫ് ഐ, ഡിഐഎസ് എഫ്- എഐഎസ് എ എന്നീ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്‌മയുടെ ഭാഗമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാസഖാവാണ് മുദ്രാവാക്യം വിളിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതെന്നും പറയുന്നു.

എന്തായാലും ജെഎന്‍യു അധികൃതരുടെ നിര്‍ദേശപ്രകാരം ഇവര്‍ക്കെതിരെ 352 (പ്രകോപനപരമായ മുദ്രാവാക്യം വിളിയ്‌ക്കല്‍), 353 (സമാധാനാന്തരീക്ഷം ഇല്ലാതാക്കള്‍) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ദല്‍ഹി പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകളും സമൂഹമാധ്യമങ്ങളും പരിശോധിച്ച് 22 വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പക്ഷെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

കേരളത്തിലെ ടിവി ചാനലുകളില്‍ അന്തിചര്‍ച്ചയില്ല
കേരളത്തിലെ ടിവി ചാനലുകള്‍ക്ക് ഇപ്പോഴും അര്‍ബന്‍ നക്സല്‍ മനോഭാവമാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇത്തരമൊരു മുദ്രാവാക്യം മുഴങ്ങിയതെങ്കില്‍ കേരളത്തിൽ ഉണ്ടാകുന്ന കോലാഹലം ഒന്ന് ആലോചിച്ചു നോക്കണം . പോലീസ് കേസ് ജാമ്യമില്ലാ വാറണ്ട് ഏകാംഗ കമ്മീഷൻ കമ്മികളുടെ ഗുണ്ടാ പടയുടെ തേർവാഴ്ച, അന്തം കമ്മി രാജ്യവിരുദ്ധ ഭീകര ചാനലുകാരുടെയും രാജ്യ വിരുദ്ധ ബിജെപി വിരുദ്ധ ചാനലുകളെടുയം ഉള്‍പ്പെടെ കേരളത്തിൽ റിച്ചര്‍ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം ഉണ്ടായേനെ. പക്ഷെ ഇന്ത്യയുടെ പ്രധാമന്ത്രിയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്കും എതിരെ ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഖബര്‍ ഖുദേഗി എന്ന മുദ്രാവാക്യം വിളിച്ചാല്‍ അതിന് ചര്‍ച്ചയില്ല. അത്രയ്‌ക്ക് ജിഹാദിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു കേരളത്തിലെ മാധ്യമങ്ങള്‍ എന്ന് ബിജെപി കുറ്റപ്പെടുന്നു.

Tags: Aravindh kumarumar-khalidSupreme CourtJNUKapil sibalNV AnjariaKhabar khudegi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

India

ആര്‍ത്തവ അവധി സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ നിരുത്സാഹപ്പെടുത്താമെന്ന് സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.