ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിത എന്ന യുവതിയുടെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ശോഭ സുരേന്ദ്രന്റെ ഇടപെടലിൽ ശുഭകരമായ അന്ത്യം. യുവതിക്ക് ഗൾഫിൽ ഏർപ്പെട്ട പ്രതിസന്ധികളിൽ റിക്രൂട്ടിങ് ഏജൻസിയും കയ്യൊഴിഞ്ഞിരുന്നു. ഈ അവസരത്തിലാണ് സനിതയുടെ മാതാവ് ശ്രീമതി സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. വിജീഷ് വിജയനെ വിവരം അറിയിക്കുകയും, അദ്ദേഹം ഇത് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രനെ നേരിൽ കണ്ട് സനിതയുടെ മാതാവും മക്കളും സങ്കടം ബോധിപ്പിച്ചു. സനിതയുടെ അവസ്ഥ മനസ്സിലാക്കിയ ശോഭ സുരേന്ദ്രൻ ഉടനടി വിഷയത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ശോഭ സുരേന്ദ്രന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സനിതയ്‌ക്ക് വളരെ വേഗം നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു. ഇതിനു ശോഭ സുരേന്ദ്രന് നന്ദി അറിയിക്കുകയാണ് കുടുംബവും ബിജെപി വൃത്തങ്ങളും നാട്ടുകാരും.
ഈ വിഷയത്തിൽ ശ്രീ രാഹുൽ കടവിലിന്റെ കുറിപ്പ് കാണാം:
കാരുണ്യത്തിന്റെ കരസ്പർശം: സനിത നാട്ടിൽ തിരിച്ചെത്തി. ശ്രീമതി ശോഭ സുരേന്ദ്രന് ഹൃദയം നിറഞ്ഞ നന്ദി.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിത എന്ന യുവതിയുടെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ഒടുവിൽ ശുഭകരമായ അന്ത്യം. ജോലി തേടി കുവൈറ്റിലെത്തിയ സനിത, അവിടെ നേരിടേണ്ടി വന്ന മോശം സാഹചര്യങ്ങളെത്തുടർന്ന് കടുത്ത ദുരിതത്തിലായിരുന്നു. റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനം ഉണ്ടായതോടെ സനിതയുടെ കുടുംബം വലിയ ആശങ്കയിലായി.
തുടർന്ന്, സനിതയുടെ മാതാവ് ശ്രീമതി സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. വിജീഷ് വിജയനെ വിവരം അറിയിക്കുകയും, അദ്ദേഹം ഇത് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രനെ നേരിൽ കണ്ട് സനിതയുടെ മാതാവും മക്കളും സങ്കടം ബോധിപ്പിച്ചു. സനിതയുടെ അവസ്ഥ മനസ്സിലാക്കിയ ശോഭ ചേച്ചി ഉടനടി വിഷയത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ശോഭ ചേച്ചിയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സനിതയ്‌ക്ക് വളരെ വേഗം നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു. ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ സനിതയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത പ്രിയപ്പെട്ട ശോഭ ചേച്ചിക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
നാട്ടിൽ തിരിച്ചെത്തിയ സനിതയെ വാർഡ് മെമ്പർ ശ്രീമതി ഗീത വിശ്വംഭരൻ, മണിക്കുട്ടൻ എന്നിവർ നേരിൽ കാണുകയും ആ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കൂടെ നിൽക്കുന്ന പ്രിയപ്പെട്ട ശോഭ ചേച്ചിക്ക് ഒരിക്കൽ കൂടി സ്നേഹാദരങ്ങൾ.
















