Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമര്‍ ഖാലിദിന് ജാമ്യം കിട്ടിയില്ല, ഇപ്പോള്‍ തെരുവുനായ്‌ക്കളുടെ കേസിലും സുപ്രീംകോടതി വക കൊട്ട്; കപില്‍ സിബലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

ഒരു കാലത്ത് സുപ്രീംകോടതിയില്‍ അപ്രമാദിത്വമുണ്ടായിരുന്ന കോണ്‍ഗ്രസ്-ഇടത്-ജിഹാദി-ലിബറല്‍ അഭിഭാഷകരായിരുന്നു പി. ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 08:45 pm IST
in India
ഉമര്‍ ഖാലിദ് (ഇടത്ത്) കപില്‍ സിബല്‍ (നടുവില്‍) ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ (വലത്ത്)

ഉമര്‍ ഖാലിദ് (ഇടത്ത്) കപില്‍ സിബല്‍ (നടുവില്‍) ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ (വലത്ത്)

ന്യൂദല്‍ഹി: ഒരു കാലത്ത് സുപ്രീംകോടതിയില്‍ അപ്രമാദിത്വമുണ്ടായിരുന്ന കോണ്‍ഗ്രസ്-ഇടത്-ജിഹാദി-ലിബറല്‍ അഭിഭാഷകരായിരുന്നു പി. ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍. അതില്‍ പ്രധാനിയായിരുന്നു കപില്‍ സിബല്‍. ഒരു തവണ കോടതിയില്‍ ഹാജരാകുന്നതിന് തന്നെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകന്‍. ഇദ്ദേഹം വാദിക്കാനുണ്ടെങ്കില്‍ ഏത് പാതിരാത്രിയിലും സുപ്രീംകോടതി വാദം കേള്‍ക്കും, ഏത് കേസിലും ഉടനെ വാദം കേള്‍ക്കും എന്നൊക്കെ ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള പതിവ് പല്ലവികളാണ്. പക്ഷെ ഈയിടെയായി പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ…എന്ന പഴഞ്ചൊല്ല് പോലെ കാര്യങ്ങള്‍ മാറുകയാണ്.

ദല്‍ഹിയില്‍ 53 പേരുടെ മരണത്തിന് കാരണമായ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ ഖാലിദിന്റെ ജാമ്യത്തിന് വേണ്ടി വാദിച്ചത് കപില്‍ സിബല്‍. ഉമര്‍ ഖാലിദിന് ജാമ്യം നേടിക്കൊടുക്കാന്‍ ഇദ്ദേഹം പല കളികളും കളിച്ചു. “കേസില്‍ കുറ്റമാരോപിക്കപ്പെട്ട ആള്‍ക്ക് ജയില്‍ എന്നത് അപൂര്‍വ്വമാണെന്നും ജാമ്യം നല്‍കുക എന്നത് സാധാരണമാണെന്നും” ഉള്ള സുപ്രീംകോടതി ജസ്റ്റിസായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വാചകം വ്യാപകമായി കപില്‍ സിബല്‍ പ്രചരിപ്പിച്ചിരുന്നു. രാജ് ദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ള ഒട്ടേറെ അര്‍ബന്‍ നക്സലുകളായ മാധ്യമപ്രവര്‍ത്തകര്‍ ഈ വാദമുഖം പരമാവധി പ്രചരിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ദേശവിരുദ്ധപ്രസംഗവും പ്രവര്‍ത്തനവും നടത്തി എന്ന ദല്‍ഹി പൊലീസിന്റെ പക്കല്‍ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉണ്ടെന്നിരിക്കെ, അത്തരം ഒരു രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയ പ്രതിക്ക് ജാമ്യം നിര്‍ബന്ധമാണോ?

ബേല ത്രിവേദി എന്ന മിടുക്കിയായ ജഡ്ജിയുടെ ബെഞ്ചിലായിരുന്നു ഉമര്‍ഖാലിദിന്റെയും ഷെര്‍ജില്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ജാമ്യപേക്ഷയ്‌ക്കുള്ള അപേക്ഷ പല തവണ നീട്ടി. ഒരു തവണ താന്‍ നല്‍കിയ ജാമ്യാപേക്ഷ തന്നെ പിന്നീട് കപില്‍ സിബല്‍ പിന്‍വലിച്ചു. ഒരു സീനിയര്‍ അഭിഭാഷകന്റെ പക്കല്‍ നിന്നും അങ്ങിനെ സംഭവിക്കണമെങ്കില്‍ തനിക്ക് പറ്റാത്തതെന്തോ നടക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കാം അങ്ങിനെ ചെയ്തിരിക്കുക എന്ന ആരോപണം വന്നു. തനിക്ക് അനുകൂലമായ ബെഞ്ചിലേക്ക് കേസ് എത്തിക്കാന്‍ കപില്‍ സിബല്‍ ശ്രമിച്ചുവെന്നും ഉമര്‍ ഖാലിദ് കേസില്‍ ആരോപണമുണ്ടായി. ഏറ്റവുമൊടുവില്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വിധി പറയുന്ന ജഡ്മിമാരെ സ്വാധീനിക്കാന്‍ ന്യൂയോര്‍ക്ക് മേയറായ സൊഹ്റാന്‍ മംദാനി എന്ന ഇടത് ജിഹാദി മേയറെക്കൊണ്ടും കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് വാദിക്കുന്ന എട്ട് മോദി വിരുദ്ധ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ടും ഉമര്‍ ഖാലിദിന് ജാമ്യം നല്‍കേണ്ടതുണ്ടെന്ന അഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവന്നു. പക്ഷെ സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ കപില്‍ സിബലിനായില്ല. 2020ലെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ പിന്നില്‍ വലിയ ഗൂഢാലോചന നടന്നു എന്ന വാദത്തില്‍ സുപ്രീംകോടതി ഉറച്ചുനില്‍‍ക്കുകയും ഉമര്‍ ഖാലിദിനുള്ള ജാമ്യം നിഷേധിക്കുകയും ചെയ്തു. ജസ്റ്റിസ് അരവിന്ദ് കുമാറിനും ജസ്റ്റിസ് എന്‍.വി. അഞ്ജാരിയയ്‌ക്കും എതിരെ വന്‍തോതിലാണ് ഈ വിധിയുടെ പേരില്‍ ജിഹാദി-അര‍്ബന്‍നക്സല്‍-കോണ്‍ഗ്രസ് മാധ്യമങ്ങള്‍ വിമര്‍ശനം ചൊരിയുന്നത്. പക്ഷെ ഈ ജഡ്ജിമാരുടെ ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വിധി പറയാന്‍ കാട്ടിയ കരുത്തിനെ അഭിനന്ദിച്ചേ മതിയാവൂ.

തെരുവുനായ്‌ക്കളുടെ കേസിലും തിരിച്ചടി
തെരുവ് നായ്‌ക്കളെക്കുറിച്ചുള്ള കേസില്‍ കഴിഞ്ഞ ദിവസം കപില്‍ സിബലിന് സുപ്രീംകോതിയില്‍ നിന്ന് വന്‍ തിരിച്ചടിയാണ് കിട്ടിയത്. സുപ്രീംകോടതിയും കപില്‍ സിബലും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

തെരുവുനായ്‌ക്കള്‍ക്ക് വേണ്ടി വാദിച്ച കപില്‍ സിബലിനോട് സുപ്രീംകോടതി:”എന്താ കോഴികള്‍ക്കും ആടിനും ജീവനില്ലെന്നുണ്ടോ?”
കപില്‍ സിബല്‍: ഞാന്‍ കോഴി കഴിക്കുന്നത് നിര്‍ത്തി.
സുപ്രീംകോടതി: റോഡുകള്‍ തടസ്സമില്ലാത്ത ഇടങ്ങളായി മാറണം. തെരുവുനായ്‌ക്കല്‍ ചിലപ്പോള്‍ കടിക്കില്ലായിരിക്കാം. പക്ഷെ അവ റോഡില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കിയേക്കാം.
കപില്‍ സിബല്‍: ചില പുലികള്‍ ആക്രമിച്ചേക്കാം. അതിനര്‍ത്ഥം എല്ലാ പുലികളേയും കൂട്ടിലടക്കണം എന്നല്ലല്ലോ. എല്ലാ തെരുവുനായ്‌ക്കളും കടിക്കില്ല.
സുപ്രീംകോടതി: താങ്കള്‍ക്ക് അത് എങ്ങിനെ തിരിച്ചറിയാന്‍ സാധിക്കും? ഇന്നത്തെ പ്രഭാതത്തില്‍ ഏതെല്ലാം തെരുവ് നായ്‌ക്കളുടെ മൂഡ് എന്തെല്ലാമാണെന്ന് താങ്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?

“ഞാൻ ഒരു സർവകലാശാലയിൽ പഠിച്ചിരുന്ന സമയം അവിടെ നിരവധി നായകൾ ഉണ്ടായിരുന്നു. ആരും എന്നെ കടിച്ചിട്ടില്ല” എന്ന കപിൽ സിബലിന്റെ വാദത്തെ ജസ്റ്റിസ് സന്ദീപ് മേത്ത ഖണ്ഡിച്ചു. ഗൗരവമുള്ള വിഷയമാണിതെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് സന്ദീപ്മേത്ത കപിൽ സിബലിന്റെ വാദത്തെ വിമർശിച്ചത്. “നിങ്ങളുടെ വിവരങ്ങൾ കാലഹരണപ്പെട്ടതാണ്. ബെംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ നിരവധി നായആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായ്‌ക്കളെ നീക്കം ചെയ്‌ത് വെടിവയ്‌ക്കണമെന്ന് ആരും പറയുന്നില്ലെന്നും, നായ്‌ക്കളുടെ കടിയേറ്റ സംഭവങ്ങൾ തടയാൻ നടപടി ഉണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.രാജ്യത്തെ തെരുവുനായ പ്രശ്‌നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു വാദം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സുപ്രീംകോടതി ഇക്കുറി ചോദ്യങ്ങള്‍ കൊണ്ട് കപില്‍ സിബലിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു. അതെ കപില്‍ സിബലിന്റെ പഴയ അപ്രമാദിത്വം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. തിരുവായ്‌ക്ക് എതിര്‍വായില്ല എന്ന പഴയ അന്തരീക്ഷം ഇന്നില്ല.

Tags: Bela TrivediArvind Kumarumar-khalidSupreme CourtUAPAKapil sibalstreet dogsDelhi Riot CaseNV Anjaria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

India

ആര്‍ത്തവ അവധി സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ നിരുത്സാഹപ്പെടുത്താമെന്ന് സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.