Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 05:34 am IST
in Samskriti

കൃഷ്ണന്‍ പലരെയും പരീക്ഷിച്ചതായും അവരുടെ ഒക്കെ അഹങ്കാരം മാറ്റിയതയുമുള്ള കഥകള്‍ നാം കേട്ടിട്ടുണ്ട്. അര്‍ജുനന്റെ, നാരദന്റെ, സത്യഭാമയുടെ, ബ്രഹ്‌മാവിന്റെ, ഗോപിക
മാരുടെ അങ്ങിനെ കൃഷ്ണന്‍ സ്വന്തമാണ് എന്നും വിളിപ്പുറത്താണ് എന്നും അഹങ്കരിച്ചു ഓരോരുത്തരുടെയും അഹങ്കാരത്തിനു ശമനം വരുത്തി യഥാര്‍ത്ഥ ഭക്തരാക്കി മാറ്റാന്‍ അദ്ദേഹത്തിനുള്ള വൈഭവം അപാരം!

എങ്ങിനെ ആണ് കൃഷ്ണന്‍ ഒരു യഥാര്‍ത്ഥ സാധകന്റെ മനസ്സിനെ അജ്ഞതയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും അകറ്റി സ്വന്തം ഭക്തനാക്കുന്നത് എന്നതു വിവരിക്കുന്ന ഒരു കഥയുണ്ട്. അതിങ്ങനെ:

ശ്രീകൃഷ്ണന്റെ ഏറ്റവും നല്ല ഭക്തന്‍ താനാണെന്ന് എപ്പോഴും അഹങ്കരിച്ചിരുന്നയാളാണ് അര്‍ജുനന്‍. അര്‍ജുനന്റെ അഹങ്കാരമൊന്നു മാറ്റിയെടുക്കണമെന്ന് ഒരിക്കല്‍ ശ്രീകൃഷ്ണന്‍ തീരുമാനിച്ചു. അതിനായി ശ്രീകൃഷ്ണന്‍ അര്‍ജുനനോടൊപ്പം ഒരു ഉല്ലാസയാത്രക്കിറങ്ങി.

അര്‍ജുനാ, കുറേനാളായി ഞാന്‍ വേഷം മാറി പ്രജകളുടെ സന്തോഷം എന്താണ് എന്നറിയാന്‍ അവരുടെ ഇടയിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നു. ശ്രീകൃഷ്ണന്‍ പറഞ്ഞത് അര്‍ജുനനും സമ്മതമായി. അങ്ങനെ ശ്രീകൃഷ്ണനും അര്‍ജുനനും രണ്ടു സാധാരണക്കാരുടെ വേഷം സ്വീകരിച്ച് യാത്രയായി. കുറച്ചുദൂരം ചെന്നപ്പോള്‍, അവരൊരു ബ്രാഹ്‌മണനെ കണ്ടു.
അദ്ദേഹം നടന്നു തളര്‍ന്ന് അവശനായിരുന്നു. .വഴിവക്കില്‍ ഒരു മരത്തില്‍ ചാരി അവശനായിരുന്ന അദ്ദേഹത്തോട് കണ്ണന്‍ ഭക്ഷണം കഴിക്കാന്‍ കൂടെ കൂടുന്നോ എന്ന് ചോദിച്ചു.. അപ്പോള്‍ അയാള്‍ ‘ഞാന്‍ ഉണക്ക പുല്ലു മാത്രമേ ഭക്ഷിക്കാറുള്ളു എന്ന് പറഞ്ഞു.

‘ചങ്ങാതി, അങ്ങെന്തിനാണ് ഉണക്കപ്പുല്ല് തിന്നുന്നത്?. മറ്റ് ആഹാരമൊന്നുമില്ലേ?’ അര്‍ജുനന്‍ ചോദിച്ചു. ‘വിശപ്പു മാറ്റാനാണ് ഞാന്‍ ഉണക്കപ്പുല്ല് തിന്നുന്നത്. ജീവനുള്ള യാതൊന്നും ഞാന്‍ ആഹാരാമാക്കാറില്ല. ആരെയും വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടവുമില്ല’ ബ്രാഹ്‌മണന്‍ പറഞ്ഞു. ബ്രാഹ്‌മണന്റെ മറുപടി അര്‍ജുനനെ അത്ഭുതപ്പെടുത്തി.

അപ്പോളാണ് അദ്ദേഹം അരയില്‍ തൂക്കിയിരിക്കുന്നു വാള്‍ അര്‍ജുനന്റെ ശ്രദ്ധയില്‍ പെട്ടത്. അര്‍ജുനന്‍ ചോദിച്ചു, ‘ആരെയും വേദനപ്പിക്കില്ലെന്ന് അങ്ങ് പറഞ്ഞല്ലോ.
പിന്നെന്തിനാണ് അങ്ങ് വാളുമായി നടക്കുന്നത്?’
‘എനിക്ക് നാലുപേരെ കൊല്ലാനുണ്ട്….അതിനാണ് ഈ വാള്‍’. ബ്രാഹ്‌മണന്‍ ഉച്ചത്തില്‍ പറഞ്ഞു.
‘ശല്യക്കാരനായ നാരദനെപ്പറ്റി കേട്ടിട്ടില്ലേ?
ഒരാള്‍ നാരദനാണ്’. ബ്രാഹ്‌മണന്‍ പറഞ്ഞു.
‘അതിനു നാരദന്‍ എന്ത് തെറ്റ് ചെയ്തു?’.
അര്‍ജുനന്‍ ചോദിച്ചു. ‘എപ്പോഴും നാരായണ…..നാരായണ എന്ന് വിളിച്ച് എന്റെ ഭഗവാനെ അയാള്‍ ശല്യപ്പെടുത്തുകയാണ്. അതുകൊണ്ട് ഭഗവാന് സമാധാനമായി ഒന്നുറങ്ങാന്‍ പോലും കഴിയുന്നില്ല. അദ്ദേഹത്തിന് അല്‍പ്പം വിശ്രമം വേണ്ടേ….?’. ബ്രാഹ്‌മണന്‍ മറുപടി പറഞ്ഞു.
ഉടനെത്തന്നെ അര്‍ജുനന്‍ ചോദിച്ചു, ‘അപ്പോള്‍ രണ്ടാമത്തെയാളോ?’.
‘ദ്രൗപദി. പാണ്ഡവരുടെ വനവാസക്കാലത്ത് അവള്‍ കാട്ടിലേക്ക് എന്റെ ഭഗവാനെ വിളിച്ചു വരുത്തി. എന്നിട്ടോ…..അക്ഷയപാത്രത്തില്‍ നിന്ന് അദ്ദേഹത്തെ എച്ചില്‍ തീറ്റിച്ചു…… അതുകൊണ്ട് അവളെയും കൊല്ലണം’. ബ്രാഹ്‌മണന്‍ പറഞ്ഞു.
‘മൂന്നാമത്തെ ആളോ?’. പാര്‍ത്ഥന്‍ വീണ്ടും തിരക്കി.
‘അത് പ്രഹ്ലാദനാണ്. തൂണില്‍നിന്ന് ഭഗവാനെ നരസിംഹമാക്കി പുറത്തു ചാടിച്ചത് അവനാണ്’.
ബ്രാഹ്‌മണന്‍ ഒന്നുനിര്‍ത്തിയിട്ട് വീണ്ടും പറഞ്ഞു. ഇനി നാലാമ്‌റപ ആരെന്നറിയണം അല്ലെ?.
എന്റെ ഭഗവാനെ വെറും തേരാളിയാക്കിയ അര്‍ജുനനില്ലെ……..അവനേയും ഞാന്‍ വെറുതെവിടില്ല’.
ബ്രാഹ്‌മണന്‍ കോപത്തോടെ പറഞ്ഞു നിര്‍ത്തി. ബ്രാഹ്‌മണന്റെ മറുപടികേട്ട് അര്‍ജുനന്റെ നാവ് വരണ്ടു. കാലുകള്‍ മെല്ലെ വിറയ്‌ക്കാന്‍ തുടങ്ങി. ഈ ബ്രാഹ്‌മണന്റെ വിഷ്ണുഭക്തി അപാരം തന്നെ! ഈ ഭക്തിക്കു മുന്നില്‍ താനെത്രയോ നിസ്സാരന്‍……..അര്‍ജുനന്‍ ചിന്തിച്ചു.

ഇതെല്ലം കണ്ട് ഊറിച്ചിരിച്ചു കൊണ്ട് കൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു, ”ഇപ്പോള്‍ നീ ചിന്തിക്കുന്നത് എന്താണെന്നതും ഞാന്‍ അറിയുന്നു പാര്‍ത്ഥാ,
നിസ്സാരനും ആഅവശനുമായ ഈ ബ്രാഹ്‌മണന്‍ കൊല്ലാന്‍ നടക്കുന്നതെല്ലാം പലയുഗത്തില്‍ പല ദേശങ്ങളില്‍ ജീവിക്കുന്നവരെ. ഇദ്ദേഹത്തിന് ഇതെങ്ങിനെ സാധ്യമാകും എന്നല്ലേ…?”
”നീയൊരു കാര്യം ചെയ്യൂ അദ്ദേഹം കഴിക്കാനായി
എടുക്കുന്ന ആ ഒരു പുല്‍ത്തുമ്പു എനിക്ക് വാങ്ങിക്കൊണ്ടുവന്നു തരു ….!”

അര്‍ജുനന്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ആ ബ്രാഹ്‌മണന്റെ അടുത്തേക്ക് ഓടി. അദ്ദേഹം അമൃത് കഴിക്കുകന്നതു പോലെ ഓരോ ഉണക്കപ്പുല്ലും കഴിക്കുന്നു അര്‍ജുനന്‍ ഓടിച്ചെന്നു അദ്ദേഹത്തിന്റെ ഇടതു കയ്യിലിരിക്കുന്ന ഒരു പുല്‍ത്തുമ്പില്‍ പിടിച്ചു. അതിശയം തന്നെ പുല്‍ത്തുമ്പു വരുന്നില്ല. കാരിരുമ്പിനേക്കാള്‍ കട്ടി. ആഞ്ഞു വലിച്ചു നോക്കി. എന്നിട്ടും കിട്ടുന്നില്ല.ബ്രാഹ്‌മണന്‍ പരിഹാസത്തോടെ ഈ പരിശ്രമം കണ്ടു ചിരിച്ചു കൊണ്ട് തീറ്റ തുടര്‍ന്നു. അര്‍ജുനന്‍ അവശനായി ശ്രമം ഉപേക്ഷിച്ച് കണ്ണന്റെ അടുത്തേക്ക് തിരിച്ചു വന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു: ”കൃഷ്ണ ഇയാള്‍ ചില്ലറക്കാരനല്ല. എനിക്ക് സ്പഷര്‍ശിച്ചപ്പോള്‍ തന്നെ അതികഠിനമായി തോന്നിയ പുല്ല് അമൃതുപോലെ ആഹരിക്കുന്നു .
അതിശയം തന്നെ ….
അപ്പോള്‍ ഭഗവാന്‍ സ്വത സിദ്ധമായ ചിരിയോടെ ചോ
ദിച്ചു: അര്‍ജുനാ, നീ എന്ത് വിചാരിച്ചാണ് ..ആ പുല്ലിന്റെ അറ്റത്തു പിടിച്ചത്…?.

നിസ്സാരനായ ഇവന്റെ അഹങ്കാരം കണ്ടില്ലേ? മഹാനുഭാവനായ എന്നെ നിഗ്രഹിക്കണം എന്ന് വിചാരിക്കുന്നു. പുല്ലു തിന്നുന്ന ഇവനോ എന്നെ തോല്‍പ്പിക്കുന്നത്.. എന്നു വിചാരിച്ചാണ് ഞാന്‍ അതില്‍ സ്പര്‍ശിച്ചത് കണ്ണാ’ എന്ന് പറഞ്ഞു…
മഹാഭക്തനായ ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഒരു പുല്‍നാമ്പു കിട്ടുവാന്‍ ഞാന്‍ യോഗ്യനാണോ എന്ന് ചിന്തിച്ചു കൊണ്ട് ആ പുല്‍നാമ്പില്‍ പിടിക്കു എന്ന് കണ്ണന്‍ പറഞ്ഞത് കേട്ട് അര്‍ജുനന്‍ വീണ്ടും പോയി.

കൃഷ്ണഭക്തനായ ഇദ്ദേഹത്തിന്റെ മുന്‍പില്‍ ഞാന്‍ എത്ര നിസ്സാരന്‍ എന്ന് കരുതി വീണ്ടും ആ പുല്‍നാമ്പില്‍ പിടിച്ചു. അത്ഭുതം! ആ പുല്‍ നാമ്പ് വളരെ നിസ്സാരമായി അര്‍ജുനന്റെ കൈകളില്‍ എത്തി. അതോടെ അര്‍ജുനന്‍ ആ ഭക്തന്റെ ചരണങ്ങളില്‍ വീണ് ‘അങ്ങയുടെ മുന്‍പില്‍ ഞാന്‍ എത്ര നിസ്സാരന്‍’ എന്ന് പറഞ്ഞു .

കണ്ണുയര്‍ത്തിയ അര്‍ജുനന്‍ കണ്ടത് ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുന്ന ആജാനുബാഹുവും ചിഞ്ജീവിയുമായ സാക്ഷാല്‍ ഹനുമാന്‍ സ്വാമിയെ! ഹൃദയം തന്നെ രാമനായി മാറ്റിവെച്ച ഭക്തഹനുമാന്‍. അദ്ദേഹം വിചാരിച്ചാല്‍ എന്താണ് നടക്കാത്തത്. കടിക്കുന്നതെല്ലാം കരിമ്പും കുടിക്കുന്നതെല്ലാം തേനുമായി തീരട്ടെ എന്ന് അനുഗ്രഹം കിട്ടിയ ചിരഞ്ജീവിയായ ഹനുമദ്ദര്‍ശനം നേടി അര്‍ജുനന്‍ അഹങ്കാരമുക്തനായി.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ …!
*എല്ലാവരും ഈശ്വരന്റെ കണ്ണില്‍ ഒരുപോലെ ആണ് അതില്‍ വലുപ്പച്ചെറുപ്പമില്ല. വലിയ ഭക്തന്‍, ചെറിയ ഭക്തന്‍, പണക്കാരന്‍, പാവപ്പെട്ടവന്‍ എന്നില്ല. ഉള്ളില്‍ ഈശ്വരനുണ്ട് എങ്കില്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശക്തന്മാരും യോഗ്യരും തന്നെ.* നാരദര്‍ ഭക്തിയില്‍ തന്നെ തോല്‍പ്പിക്കാന്‍ ആരുമില്ല എന്ന് ചിന്തിച്ചതുപോലെ, ധനുര്‍വിദ്യയില്‍ തന്നെ തോല്‍പിക്കാന്‍ ആരുമില്ല എന്ന അര്‍ജുനന്റെ അഹങ്കാരവും ഭഗവന്‍ ഹനുമാനെ കൊണ്ട് തന്നെ തീര്‍ത്തു.
കടപ്പാട്: (ശ്രീ ഗുരുവായൂരപ്പന്‍)

Tags: GuruvayoorappanHindu DevotionalArjunLord Sreekrishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Samskriti

വിഷു എന്ന സംക്രമോത്സവം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Samskriti

ശ്വേതകേതുവിന്റെ സംശയങ്ങള്‍

Education

‘സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും അര്‍ജുന്‍ പ്രഷര്‍ നേരിട്ടു’, അര്‍ജുന്റെ ആത്മഹത്യയില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.