കാരക്കാസ് ::വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതശിഖരങ്ങള്‍ മറയാക്കി അപ്രതീക്ഷിത ആക്രമണം അമേരിക്ക നടത്തിയപ്പോള്‍ അതിനെതിരെ റഷ്യ നല്‍കിയ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം ഉപകാരപ്പെട്ടില്ല. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഉപഗ്രഹസംവിധാനങ്ങള്‍ ഉപയോഗിച്ച് വെനസ്വേലയുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കെതിരെ അമേരിക്ക സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇത് മൂലം വെനസ്വേലയുടെ എസ് 300ന്റെ റഡാറുകള്‍ നിര്‍വ്വീര്യമായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതനിരകളെ മറയാക്കിയുള്ള അമേരിക്കയുടെ തന്ത്രമാണ് വെനസ്വേലയില്‍ വിജയിച്ചത്. ഉന്നതമായ പര്‍വ്വതനിരകള്‍ക്ക് പിന്നില്‍ ഒളിച്ചുനിന്ന ശേഷം സമയമായപ്പോള്‍ പൊടുന്നനെ യുഎസ് യുദ്ധവിമാനങ്ങള്‍ വെനസ്വേലയുടെ ആകാശത്തേക്ക് ആക്രമണത്തിനായി കുതിക്കുകയായിരുന്നു. ഒന്നും രണ്ടുമല്ല, ഒരേ സമയം 150 യുദ്ധവിമാനങ്ങളാണ് കുതിച്ചുപാഞ്ഞു ചെന്നത്. നടത്തുകയായിരുന്നു അവസാനനിമിഷം അതിവേഗത്തില്‍ കുതിച്ചുപാഞ്ഞ എഫ് 22, എഫ് 35 വിമാനങ്ങളെ ഒന്നും ചെയ്യാന്‍ വെനസ്വേലയുടെ മിസൈലുകള്‍ക്കോ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ല.
റഷ്യയുടെ എസ് 300 എന്ന വ്യോമ പ്രതിരോധ സംവിധാനമാണ് വെനസ്വേല ഉപയോഗിക്കുന്നത്. ഏത് ശത്രു വെനസ്വേലയുടെ ആകാശ അതിര്‍ത്തി മുറിച്ചുകടന്നാലും എസ് 300 മിസൈലുകള്‍ അറിയും. ഇതിന് രണ്ട് ശക്തമായ റഡാറുകള്‍ ഉണ്ട്.- 64എന്‍6ഇയും 96എല്‍6ഇയും. ഏത് വ്യോമാക്രമണനീക്കങ്ങളും ഈ റഡാറുകള്‍മണത്തറിയും. എസ് 300ല്‍ നാല് മുതല്‍ എട്ട് വരെ മിസൈല്‍ ലോഞ്ചറുകള്‍ ഉണ്ട്. ഇതില്‍ നിന്നും 16 മുതല്‍ 32 വരെ മിസൈലുകളെ ഒറ്റയടിക്ക് പാഞ്ഞുചെല്ലും. ഇതില്‍ 150 കിലോമീറ്റര്‍ റേഞ്ചുള്ള ഗ്ലാഡിയേറ്റര്‍ മിസൈല്‍ , 100 കിലോമീറ്റര്‍ അകലെ വരെ പാഞ്ഞുചെന്ന് അടിക്കാന്‍ കഴിയുന്ന എസ് എ12 ജയന്‍റ് മിസൈല്‍ എന്നിങ്ങനെ പലതരം മിസൈലുകള്‍ ഉണ്ട്.
ഏകദേശം 10 എസ് 300 ആണ് വെനസ്വേലയുടെ കയ്യില്‍ ഉള്ളത്. ഇത്രയും എസ് 300 ഉണ്ടെങ്കില്‍ ആ രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് ഒരു ഈച്ചയ്‌ക്ക് പോലും പറക്കാനാവില്ല. പക്ഷെ ചീറിപ്പാഞ്ഞുവന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് നേരെ ഒരു ചെറു മിസൈല്‍ പോലും എസ് 300 അയച്ചില്ല. ഇതിന് കാരണം വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വത ശിഖരങ്ങളാണ്. ഇവയ്‌ക്ക് പിന്നില്‍ മറഞ്ഞിരിക്കുകയായിരുന്നു അമേരിക്കയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും. മഡുറോ രാത്രി ഉറങ്ങുന്ന കൊട്ടാരമേതെന്ന് തിരിച്ചറിഞ്ഞതോടെ ഈ യുദ്ദവിമാനങ്ങള്‍ ഒന്നടങ്കം അവിടേക്ക് ക്ഷണനേരം കൊണ്ട് കുതിക്കുകയായിരുന്നു. ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍ വഴിയോ സെന്‍സറുകള്‍ വഴിയോ കണ്ടുപിടിക്കാന്‍ കഴിയാത്ത അതീവ സ്റ്റെല്‍ത് സുരക്ഷയുള്ളവയാണ് അമേരിക്കയുടെ ഈ ആധുനിക യുദ്ധവിമാനങ്ങള്‍.
എസ് 300 പ്രവര്‍ത്തിക്കുന്നത് ലൈന്‍ ഓഫ് സൈറ്റ് രീതിയിലാണ്. അതായത് പാഞ്ഞുവരുന്ന ശത്രുഉപകരണവും എസ് 300 റഡാറും നേര്‍ദിശയില്‍ വന്നാലേ അത് കണ്ടെത്തി അതിനെതിരെ മിസൈല്‍ അയയ്‌ക്കാന്‍ സാധിക്കൂ. എന്നാല്‍ വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ ഈ ലൈന്‍ ഓഫ് സൈറ്റിനെ തടഞ്ഞു. ഇതാണ് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിടാതെ എളുപ്പം മഡൂറോയുടെ കൊട്ടാരത്തിന് നേരെ ആക്രമണം അഴിച്ചുവിടാന്‍ സാധിച്ചത്.
പക്ഷെ തീരെ ജാഗ്രതയില്ലാത്ത വെനസ്വേലയുടെ സൈന്യമാണ് തോല്‍വി ക്ഷണിച്ചുവരുത്തിയത് എന്നും പറയുന്നു. കാലങ്ങളായി അതിതീവ്രപരിശീലനം വെനസ്വേലയിലെ സൈനികര്‍ക്കില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍ മുഴുന്‍ യുദ്ധക്കപ്പലുകളും അണിനിരത്തിയ യുഎസ് കടല്‍വഴിയാണ് വെനസ്വേലയെ ആക്രമിക്കുക എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ആകാശം വഴി മിന്നലാക്രമണം നടത്തുകയായിരുന്നു യുഎസ്.
റഷ്യയുടെ എസ് 300 അല്ല, തോല്‍വിക്ക് കാരണം ജാഗ്രതയില്ലാത്ത സൈന്യം
പക്ഷെ റഷ്യയുടെ വ്യോമപ്രതിരോധസംവിധാനമായ എസ് 300ന്റെ പരാജയമല്ല, ജാഗ്രതയില്ലാത്ത വെനസ്വേലയുടെ സൈന്യമാണ് തോല്‍വി ക്ഷണിച്ചുവരുത്തിയത് എന്നും പറയുന്നു. കാലങ്ങളായി അതിതീവ്രപരിശീലനം വെനസ്വേലയിലെ സൈനികര്‍ക്കില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍ മുഴുന്‍ യുദ്ധക്കപ്പലുകളും അണിനിരത്തിയ യുഎസ് കടല്‍വഴിയാണ് വെനസ്വേലയെ ആക്രമിക്കുക എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ആകാശം വഴി മിന്നലാക്രമണം നടത്തുകയായിരുന്നു യുഎസ്.
















