Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല കീഴടക്കാന്‍ ഇന്ത്യ; 22 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 05:53 pm IST
in India

ന്യൂദല്‍ഹി: ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല കീഴടക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. അതിനായി 22 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍.ഇതിന്റെ ഭാഗമായി ഇലക്‌ട്രോണിക്സ് കംപോണന്‍റ്സ് മാനുഫാക്ചറിംഗ് സ്കീമിനു (ഇസിഎംഎസ്) കീഴിൽ  നല്കുന്ന മൂന്നാമത്തെ അംഗീകരമാണ്. പദ്ധതികളിൽ ടാറ്റാ ഇലക്‌ട്രോണിക്സ്, ഫോക്സ്കോണ്‍, ഡിക്സണ്‍, സാംസംഗ് എന്നിവ ഉൾപ്പെടുന്നു.

പുതിയ അംഗീകരം വഴി 41,863 കോടി രൂപയുടെ വൻകിട നിക്ഷേപവും 2,58,152 കോടി രൂപ മൂല്യമുള്ള ഇലക്‌ട്രോണിക്സ് ഘടകങ്ങളുടെ ഉത്പാദനവും പ്രതീക്ഷിക്കുന്നു. ഈ പദ്ധതികൾ 33,791 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇലക്‌ട്രോണിക്സ് ഘടകഭാഗങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുമെന്നും കരുതുന്നു.

വെറും അസംബ്ലിംഗിനു പകരം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നിർമിക്കാനുള്ള രാജ്യത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനും ഇത് പിന്തുണയേകും. മുമ്പത്തെ പദ്ധതികളും നിലവിലുള്ള സെമി കണ്ടക്ടർ പദ്ധതികളും പുതിയ അംഗീകാരങ്ങളും ഒത്തുചേരുമ്പോൾ ഇലക്‌ട്രോണിക് വിതരണ ശൃംഖലയിലെ ഒരു പ്രധാന ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ നീക്കം കരുത്തുപകരുന്നു.

പദ്ധതികൾ ആന്ധ്രപ്രദേശ്, കർണാടക, ഹരിയാന, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നീ എട്ടു സംസ്ഥാനങ്ങളിലായിട്ടാണ് വ്യാപിക്കുക. ഇലക്‌ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിനാണ് കൂടുതൽ സംസ്ഥാനങ്ങളിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി.

അംഗീകാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഘടനാപരമായ പരിഷ്കാരങ്ങൾ, പിന്തുണ നൽകുന്ന നയങ്ങൾ, അതിവേഗത്തിലുള്ള നടപ്പിലാക്കൽ എന്നിവയിൽ കേന്ദ്രസർക്കാർ വലിയ ശ്രദ്ധയാണ് നൽകുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഏറ്റവും പുതിയ ബാച്ചിൽ കൂടുതൽ നിക്ഷേപം വരുന്നത്. മൂന്നു പ്രോജക്ടുകളിലായി 27,166 കോടി രൂപയുടെ ഇതിലേക്ക് ആകർഷിക്കപ്പെടുക. പ്രിന്‍റഡ് സർക്യൂട്ട് ബോർഡ് (പിസിബി) മേഖലയിൽ ഒമ്പത് പ്രോജക്ടുകളാണുള്ളത്. ഇതിൽ 7,377 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്നു. ലിഥിയം അയണ്‍ സെൽ പദ്ധതിക്കായി 2922 കോടി രൂപ നിക്ഷേപിക്കും.

അംഗീകരിച്ച നിർദേശങ്ങൾ വിവിധ മേഖലകളിൽ ഉപയോഗപ്രദമാകുന്ന 11 ഉത്പന്ന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു. അഞ്ചെണ്ണം അടിസ്ഥാന ഘടകങ്ങളാണ് പിസിബികൾ, കപ്പാസിറ്ററുകൾ, കണക്ടറുകൾ, എൻക്ലോസറുകൾ, ലിഥിയം അയണ്‍ സെല്ലുകൾ എന്നിവയാണവ.

മൂന്നു സബ്അസംബ്ലികളിൽ കാമറ മൊഡ്യൂഡുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ, ഓപ്ടിക്കൽ ട്രാൻസീവറുകൾ എന്നിവയാണുള്ളത്. മൂന്നു സപ്ലൈ ചെയിൻ ഇനങ്ങളിൽ അലുമിനിയം എക്സ്ട്രൂഷൻ, ആനോഡ് മെറ്റീരിയൽ, ലാമിനേറ്റ് എന്നിവയും.

ഈ ഘടകങ്ങൾ മൊബൈൽ നിർമാണം, ടെലികോം, കണ്‍സ്യൂമർ ഇലക്‌ട്രോ ണിക്സ്, ഓട്ടോമോട്ടീവ് ഇലക്‌ട്രോണിക്സ്, സ്ട്രാറ്റെജിക് ഇലക് ട്രോണിക്സ്, ഐടി ഹാർഡ്‌വേർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.

2025 നവംബറിൽ പ്രഖ്യാപിച്ച മുൻ ഇസിഎംസ് ഘട്ടത്തിൽ 7,172 കോടി രൂപയുടെ നിക്ഷേപവും 65,111 കോടി രൂപയുടെ ഉത്പാദനവും 11,808 നേരിട്ടുള്ള തൊഴിലും ഉൾപ്പെടുള്ള 17 നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി. ഒക്ടോബറിലെ ആദ്യ ഘട്ടത്തിൽ 5,532 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന ഏഴു പദ്ധതികളാണ്ടായിരുന്നത്.

ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ ആപ്പിളിന്റെ വിതരണശൃംഖലയിലുള്ള കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും വലിയൊരു ഭാഗം ഇന്ത്യയിൽ ഉത്പാദനം വ്യാപിപ്പിക്കുന്ന കമ്പനികളിലൂടെയായിരിക്കും.

ഈ വിതരണക്കാരിൽ പലരും ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാൻ തയാറെടുക്കുകയാണ്. ഇതിൽ ചില കമ്പനികൾ ഘടകഭാഗങ്ങൾ അന്താരാഷ്‌ട്ര തലത്തിലേക്കു കയറ്റുമതി ചെയ്യുന്നു. മദർസണ്‍ ഇലക്‌ട്രോണിക് കംപോണന്‍റ്, ടാറ്റാ ഇലക്‌ട്രോണിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, ഫോക്സ്കോണ്‍ -യുഷാൻ ടെക് ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് ആപ്പിളിന്റെ ഈ ശൃംഖലയിലെ പ്രമുഖ കമ്പനികൾ.

പുതിയ അംഗീകാരങ്ങളിൽ ഫോക്സ്കോണിന്റെ തമിഴ്നാട് പ്രോജക്ട് മൊബൈൽ ഫോണ്‍ എൻക്ലോസറുകൾ നിർമിക്കും. ഇത് 16200 തൊഴിൽ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സിന്റെ എൻക്ലോസർ പ്രോജക്ട് 1500 തൊഴിൽ നല്കുമെന്നും പ്രതീക്ഷിക്കുന്നു. ഡിക്സണ്‍ ടെക്നോജീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയും ഇതിൽപ്പെടുന്നു.

അംഗീകാരം ലഭിച്ച കമ്പനികളിൽ എപിടോം കംപോണന്‍റ്സ്, ഡെക്കി ഇലക്‌ട്രോണിക്സ്, ഇന്ത്യ സർക്യൂട്സ്, ബിപിഎൽ ലിമിറ്റഡ്, വിപ്രോ ഹൈഡ്രോളിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, മദർസണ്‍ ഇലക്‌ട്രോണിക് കംപോണന്‍റ്സ് എന്നിവ ഉൾപ്പെടെ 15 എണ്ണമാണുള്ളത്.

 

Tags: global electronics manufacturing hubFoxconnsamsungTata electronicsDixonUnion IT Minister Ashwini VaishnawElectronics manufacturing sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോക്സ്കോണിനെ കൊണ്ടുവന്ന മോദി; ഉല്‍പാദനത്തില്‍ ഇന്ത്യയെ കുതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ‘ഇന്ത്യയില്‍ ഉല്‍പാദനം ഇഴയുന്നു’

Business

സെപ്റ്റംബറില്‍ ഇങ്ങനെയെങ്കില്‍ ദീപാവലി സീസണ്‍ പൊളിക്കും; ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

India

രാഹുല്‍, ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങില്‍ നിന്ന് മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ പിച്ചവെച്ച് തുടങ്ങി; രാഹുല്‍ജീ, താങ്കളുടെ കുടുംബം എന്ത് ചെയ്തു?

പ്രധാനമന്ത്രി മോദി തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ചെയര്‍മാനോടൊപ്പം (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)
India

ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ കുതിപ്പ് ചൈനയ്‌ക്ക് തകര്‍ക്കാനാവില്ല; വിദഗ്ധ എഞ്ചിനീയര്‍മാരെ പിന്‍വലിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ആപ്പിള്‍ നേരിടും

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
India

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.