Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം വിപുലമാക്കണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 6, 2026, 10:49 am IST
inEditorial

കേരളം ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത വിവരങ്ങളാണ് ശബരിമല കവര്‍ച്ചയെക്കുറിച്ച് നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും സകല പ്രതികളേയും അഴിക്കുള്ളിലാക്കാനുള്ള ശ്രമവുമാണ് അനിവാര്യം. ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ള മാത്രമാണെന്നും പാളികള്‍ പുറത്തുപോയിട്ടില്ലെന്നും തൊണ്ടി മുതല്‍ പ്രതികള്‍ വിറ്റ് കാശാക്കിയെന്നുമുള്ള നിഗമനത്തില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്ന സൂചന ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവര്‍ മാത്രമല്ല, ദേവസ്വം മന്ത്രിക്കും പ്രസിഡന്റുമാര്‍ക്കും അതിലുള്ള പങ്ക് സുവ്യക്തമാണ്. അതുകൊണ്ടുതന്നെ അന്വേഷണം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യത്തിന് മുന്തിയ പരിഗണനയാണ് നല്‍കേണ്ടത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കഴിഞ്ഞ ഒക്ടോബര്‍ 17 നാണ് അറസ്റ്റിലായത്. തുടര്‍ന്ന് രണ്ടാം പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ബി. മുരാരി ബാബു, ഏഴാംപ്രതി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, എട്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയും മുന്‍ ദേവസ്വം കമ്മിഷണറും മുന്‍ പ്രസിഡന്റുമായ എന്‍. വാസു എന്നിവരും അറസ്റ്റിലായി. ഇതില്‍ പത്മകുമാറും എന്‍. വാസുവും ഒഴികെയുള്ളവര്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്.

ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കാട്ടി ജാമ്യാപേക്ഷയുമായി എന്‍. വാസു സുപ്രിം കോടതിയെ സമീപിച്ചതായാണ് വിവരം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം തീരാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ അന്തിമ കുറ്റപത്രം തയാറാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എസ്‌ഐടി. ഇതിനിടെ മുന്‍ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി നടത്തിയ പരാമര്‍ശം സുപ്രധാനമാണ്. ദൈവത്തിനുപോലും സ്വസ്ഥത നല്‍കാത്ത നിങ്ങള്‍ ചെയ്തത് കടുത്ത അപരാധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബോര്‍ഡിന്റെ മിനുട്‌സില്‍ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയിലെത്തിയതായിരുന്നു ശങ്കരദാസ്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൊള്ളയടിക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2019-ലെ ദേവസ്വം ഭരണ സമിതിയും ദേവസ്വം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ പ്രധാന കണ്ടെത്തല്‍. ശബരിമലയില്‍ നിന്ന് കടത്തിയ പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച്, വേര്‍പെടുത്തിയെടുത്ത സ്വര്‍ണം പ്രതികള്‍ വിറ്റു കാശാക്കി, കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍, അനുബന്ധ പാളികള്‍ എന്നിവയില്‍ നിന്നു വേര്‍തിരിച്ച സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനനും മറ്റു പലര്‍ക്കും പോറ്റി കച്ചവടം നടത്തി. ബാക്കി വന്ന സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈയില്‍ കരുതി. വിറ്റ സ്വര്‍ണത്തിന്റെ ഒരു ഭാഗം വീണ്ടെടുത്തു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാവും അന്തിമ കുറ്റപത്രം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പക്ഷേ അതവിടം കൊണ്ട് അവസാനിപ്പിക്കാന്‍ പറ്റില്ല.

ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ വിശ്വാസമൂല്യം കണക്കാക്കി കോടികള്‍ക്ക് വിറ്റിഴിക്കാനുള്ള സാധ്യത ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന വാദമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ എസ്‌ഐടി കോടതിയില്‍ ഉയര്‍ത്തുക. തിരുവനന്തപുരം വിഎസ്എസ്സി ലാബിലെ പരിശോധനാ ഫലം വരുംമുമ്പേ ഈ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത് കേസ് അപ്പാടെ അട്ടിമറിക്കപ്പെടുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതിനുവേണ്ടിയാണോ അന്വേഷണ സംഘത്തിലുണ്ടാക്കിയ അഴിച്ചുപണി എന്ന സംശയവും ശക്തമാണ്. ഏതായാലും അയ്യന്റെ സ്വര്‍ണം കട്ടവരും വാങ്ങിയവരും ചെന്നൈയിലൊ ഇറ്റലിയിലൊ അതോ ദല്‍ഹിയിലൊ എവിടെയായാലും കുടുങ്ങുകതന്നെ വേണം. അതിനായുള്ള ശക്തവും യുക്തവുമായ അന്വേഷണം കൂടിയേതീരൂ.

Tags: A Padmakumar#UnnikrishnanPottyശബരിമല സ്വര്‍ണക്കൊള്ളKP Sankaradas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.