Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിസാന്‍ സമ്മാന്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ; കേരളത്തില്‍ പത്തുലക്ഷം കര്‍ഷകര്‍ പുറത്താകും

നടപടി ആവശ്യപ്പെട്ട് കര്‍ഷക മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 09:06 am IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളത്തിലെ പത്തുലക്ഷത്തോളം കര്‍ഷകര്‍ പുറത്താകും. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലമാണിത്. കേരളത്തില്‍ 36 ലക്ഷം കര്‍ഷകരാണ് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കള്‍. 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കുന്ന പദ്ധതി സംസ്ഥാന റവന്യൂ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്നാണ് ഇപ്പോള്‍ കേരളത്തില്‍ പ്രതിസന്ധിയിലാകുന്നത്.

കിസാന്‍ സമ്മാന്‍ നിധി ആരംഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ആധികാരികത ഉറപ്പിക്കാന്‍ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്രം അനുമതി നല്‍കി. സംസ്ഥാന കൃഷി വകുപ്പാണ് അന്തിമ അനുമതി നല്‍കേണ്ടത്. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ ‘കതിര്‍’ എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് സംബന്ധമായ കാര്യങ്ങളും കതിര്‍ ആപ്പ് മുഖേന കൃഷി വകുപ്പ് ശേഖരിക്കുന്നു. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ വിവരം പരിശോധിക്കാന്‍ 2025 ല്‍ സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ‘അഗ്രിസ്റ്റാക്ക്’ എന്ന ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരികയും അതിലൂടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. 2019 ല്‍ ആരംഭിച്ച കിസാന്‍ സമ്മാന്‍ നിധിക്ക് 2018-2019 സാമ്പത്തിക വര്‍ഷത്തെ നികുതി രസീത് നിര്‍ബന്ധമാണ്. ഭൂവുടമ മരിച്ചാല്‍ ഭാര്യയുടെ പേരില്‍ ഒടുക്കുന്ന നികുതി രസീത് ഉണ്ടായാല്‍ ആനുകൂല്യം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരള റവന്യൂ ഡിപ്പാര്‍ട്‌മെന്റിന്റെ അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷനില്‍ ഇത്തരം നികുതി രസീത് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ് പ്രതിസന്ധി. ഇതിനാല്‍ സ്വഭാവികമായി എല്ലാ വര്‍ഷവും നടക്കുന്ന ലാന്‍ഡ് വെരിഫിക്കേഷനില്‍ ഭൂവുടമ മരിച്ചാല്‍ ഭാര്യ ‘മുതല്‍ പേര്‍’ അടയ്‌ക്കുന്ന ഭൂനികുതി പ്രകാരം വര്‍ഷം ലഭിക്കേണ്ട 6000 രൂപ ലഭിക്കില്ല. കേരളത്തില്‍ ഇതുമൂലം 10 ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് കിസാന്‍ സമ്മാന്‍ നിധി ലഭിക്കാതാകുന്നത്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നിലപാട് അടിയന്തിരമായി പരിഹരിക്കണമെന്ന് കര്‍ഷക മോര്‍ച്ച ആവശ്യപ്പെട്ടു. സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായം ഇല്ലാതാകും. സംസ്ഥാന ഐടി ഡിപ്പാര്‍ട്‌മെന്റും, റവന്യൂ, കൃഷി മന്ത്രാലയങ്ങളും കര്‍ഷകരുടെ രജിസ്‌ട്രേഷനില്‍ കേന്ദ്ര മാനദണ്ഡപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: Kissan samman nidhiKerala GovernmentPM Kisan Samman Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.