Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രതാപ്’കമ്മീഷൻ ചെയ്‌ത് പ്രതിരോധ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 05:39 am IST
in India

പനാജി: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ(ഐസിജി) തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രതാപ്’കമ്മീഷൻ ചെയ്‌ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമിച്ച രണ്ട് കപ്പലുകളിലെ ആദ്യത്തേതാണിത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങിൽ പങ്കെടുത്തു.

‘മെയ്‌ക്ക് ഇൻ ഇന്ത്യ’യുടെ യഥാർത്ഥ അർത്ഥം ഇതുപോലുള്ള പദ്ധതികളിലൂടെയാണ് പ്രാവർത്തികമാകുന്നതെന്നും 60 ശതമാനത്തിലധികം തദ്ദേശീയ വസ്‌തുക്കളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമീപ വർഷങ്ങളിൽ സമുദ്ര മലിനീകരണം ഗുരുതരമായ വെല്ലുവിളിയായി മാറിയിട്ടുണ്ട്. അവ തീരദേശ സമൂഹങ്ങളുടെ ഭാവിയെയും, വരും തലമുറയുടെ സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്, ഐസിജി ഡയറക്‌ടർ ജനറൽ പരമേഷ് ശിവമണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പൈലറ്റ്, നിരീക്ഷകൻ, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്‌റ്റിക്‌സ് ഓഫീസർ തുടങ്ങിയ പ്രധാന മേഖലകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അതിൽ തനിക്ക് സന്തോഷമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഒപ്പം അവർക്ക് ആവശ്യമായ ഹോവർക്രാഫ്റ്റ് പ്രവർത്തനങ്ങൾക്കായി പരിശീലനം നൽകുന്നുണ്ടെന്നും അവര്‍ക്ക് മുൻനിര യോദ്ധാക്കളായും സേവനമനുഷ്‌ഠിക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കപ്പലിന്റെ പ്രത്യേകതകള്‍

114.5 മീറ്റർ നീളവും 4,200 ടൺ ഭാരവും വരുന്ന കപ്പലാണിത്. ഇതിന് 22 നോട്ടിൽ കൂടുതൽ വേഗതയും 6,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാനും സാധിക്കും. സമുദ്ര മലിനീകരണ നിയന്ത്രണം, സമുദ്ര നിയമ നിർവ്വഹണം, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല സംരക്ഷിക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

കൂടാതെ 30mm CRN-91 തോക്ക്, ഇൻ്റഗ്രേറ്റഡ് ഫയർ കൺട്രോൾ സിസ്‌റ്റങ്ങളുള്ള രണ്ട് 12.7mm സ്‌റ്റെബിലൈസ്‌ഡ് റിമോട്ട് കൺട്രോൾ തോക്കുകൾ, തദ്ദേശീയമായി വികസിപ്പിച്ച ഇൻ്റഗ്രേറ്റഡ് ബ്രിഡ്‌ജ് സിസ്‌റ്റം, ഇൻ്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സിസ്‌റ്റം, ഓട്ടോമേറ്റഡ് പവർ മാനേജ്മെൻ്റ് സിസ്‌റ്റം, ഷാഫ്റ്റ് ജനറേറ്റർ, സീ ബോട്ട് ഡേവിറ്റ്, ഡേവിറ്റുള്ള പിആർ ബോട്ട്, ഉയർന്ന ശേഷിയുള്ള ബാഹ്യ അഗ്നിശമന സംവിധാനം എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യയും ഈ കപ്പലിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Combat Ready. Cohesive. Atmanirbhar ⚓🇮🇳

2⃣0⃣2⃣5⃣was a year of operational intensity, indigenous capability building, global engagement and unwavering commitment to national defence and maritime security. 🌊🛡️

As we sail ahead, #IndianNavy stands prepared to anchor India’s… pic.twitter.com/7f6mdFPXal

— IN (@IndiannavyMedia) January 1, 2026

Tags: make in indiaIndian Coast Guard (ICG)Samudra PratapGoa Shipyard Limitedpolution control vessel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

അഡ്മീറല്‍ ദിനേഷ് കെ ത്രിപാഠി (വലത്ത്)
India

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായി ഐഎന്‍എസ് അഞ്ജിദിപ് യുദ്ധക്കപ്പല്‍ എത്തുന്നു

അര്‍മേനിയയിലെ ഡവാരോ എന്ന കമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ (ഇടത്ത്) ഇസ്രയേലിന്‍റെ ഹാരൊപ് ഡ്രോണ്‍ (വലത്ത്)
India

ഇസ്രയേല്‍ ഡ്രോണിനെ ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ നിര്‍മ്മിച്ചെന്ന ആരോപണം; ഇന്ത്യയുടെ ആയുധക്കുതിപ്പിന് തടയിടാനുള്ള തുര്‍ക്കി പ്ലാന്‍?

കാവേരി എഞ്ചിന്‍ പരിശോധിക്കുന്ന രാജ്നാഥ് സിങ്ങ് (ഇടത്ത്) ഘാതക് ഡ്രോണ്‍ (വലത്ത്)
India

പറഞ്ഞത് നേടിയെടുത്ത് രാജ്നാഥ് സിങ്ങ് ; ഇന്ത്യയുടെ ഡ്രൈകാവേരി എഞ്ചിന്‍ പൂര്‍ത്തിയായി, ഘാതക് ഡ്രോണ്‍ ഇനി പാകിസ്ഥാന്റെ ഘാതകനാകും

ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)
India

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: “ബോഫോഴ്സ് തോക്കിന് വെടിയുണ്ടയില്ല, ഒരു ലക്ഷം വെടിയുണ്ടകള്‍ വേണം”….ബാബാ കല്യാണി അത് ചെയ്തു, അത് വഴിത്തിരിവായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.