പത്തനംതിട്ട: കോന്നി പൂവന്‍പാറയില്‍ കാര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനമേറ്റതായി പൊലീസില്‍ പരാതി. പരിക്കേറ്റ തീര്‍ത്ഥാടകര്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു.
ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ
കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചതാണ് മര്‍ദ്ദനത്തിനിടയാക്കിയതെന്ന് പറയുന്നു. സമീപത്തെ കടയിലെ ജീവനക്കാര്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയും തങ്ങളെ മര്‍ദിക്കുകയായിരുന്നെന്നുമാണ് തീര്‍ത്ഥാടകരുടെ പരാതി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. തീര്‍ത്ഥാടകര്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.











