തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍.നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞത് ശരിയല്ലെന്നും സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രാജുവിന്റെ കേസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണ്. അതില്‍ തങ്ങള്‍ക്കെന്ത് തിരിച്ചടിയാണ് ഉള്ളത്. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുന്നതില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
നേമത്ത് മത്സരിക്കാനില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞത് സിപിഎമ്മില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിട്ടുളളത്.സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടിയെന്ന് പിന്നീട് തിരുത്തി പറഞ്ഞെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം തലസ്ഥാനത്ത് സി പി എം പ്രവര്‍ത്തകരെ അന്ധാളിപ്പിച്ചു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
നേമത്ത് മത്സരത്തിന് ഒരുങ്ങാന്‍ ശിവന്‍കുട്ടിക്ക് സി പി എം അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരുന്നു.തുടര്‍ന്ന് ചുമതലക്കാരെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലേക്ക് വിളിച്ച് വരുത്തി മന്ത്രി മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു.നേമത്തെ വോട്ടര്‍മാരുടെ എസ്‌ഐആര്‍ നടപടി ക്രമങ്ങളിലൊക്കെ മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ സജീവമായി ഇടപെടുന്നുണ്ട്. ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കള്‍ കൂട്ടത്തോടെ പിന്‍മാറുമെന്നതിന്റെ തുടക്കമാണ് ശിവന്‍കുട്ടി പറഞ്ഞതിലൂടെ വ്യക്തമാകുന്നതെന്ന് യു ഡി എഫ് നേതാക്കള്‍ വരെ പറഞ്ഞതോടെയാണ് മന്ത്രി വേഗം തിരുത്തിയത്.
















