തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അവകാശവാദം പരിഹസിച്ച് തളളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബോംബ് പൊട്ടുമെന്ന് സതീശന്‍ പറഞ്ഞിട്ട് പൊട്ടിയില്ല.അതുപോലെ നൂറിടത്ത് കോണ്‍ഗ്രസ് പൊട്ടുമെന്ന് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.
എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തില്‍ എത്തും. സതീശന്‍ എന്ത് ബോംബ് പൊട്ടിച്ചാലും അധികാരത്തില്‍ വരുന്നത് എല്‍ഡിഎഫായിരിക്കുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ കോണ്‍ഗ്രസ് നേതൃക്യാമ്പിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞത്.
















