Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മക്കൾക്കായി നിക്ഷേപിക്കുകയാണോ ; ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 11:08 pm IST
inLifestyle

സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും.

പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി ഉപയോഗപ്പെടാതെ പോകുന്ന അവസ്ഥ പലർക്കും വരാറുണ്ട്. ശരിയായ പദ്ധതി കണ്ടെത്തി നേരത്തെ നിക്ഷേപം തുടങ്ങുന്നതടക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അവ ഒഴിവാക്കാനാകും. മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി നിക്ഷേപിക്കുമ്പോൾ മിക്ക മാതാപിതാക്കൾക്കും പറ്റുന്ന അബദ്ധങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ടു സമ്പാദിക്കുന്നത് മക്കളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കില്ല.

ഇന്ത്യയിൽ അവശ്യവസ്തുക്കളുടെ പണപ്പെരുപ്പം 6–7% ആണെങ്കിൽ വിദ്യാഭ്യാസ മേഖലയിലെ പണപ്പെരുപ്പം 9മുതൽ 14%വരെയാണത്രേ. അതായത്, നിലവിലുള്ള ഫീസ് അ‍ഞ്ചുമുതൽ എട്ടുവർഷംകൊണ്ട് നേരെ ഇരട്ടിയാകാം. അതുപോലെ വിവാഹച്ചെലവിലും കുത്തനെയുള്ള വർധനവുണ്ട്. വിദ്യാഭ്യാസം, വിവാഹം എന്നിവയാണ് ഇന്നത്തെക്കാലത്ത് മക്കളുടെ പ്രധാന ഭാവി ആവശ്യങ്ങൾ. അതുകൊണ്ട് അവയ്‌ക്കായി പണം സമാഹരിക്കുമ്പോൾ മറക്കരുത് പണപ്പെരുപ്പം എന്ന വില്ലനെ.

മക്കൾക്കായുള്ള നിക്ഷേപം നടത്തുമ്പോൾ പല പദ്ധതികൾക്കും ലോക് ഇൻ പീരിയഡും വിത്ഡ്രോവൽ ലിമിറ്റുകളും ഉണ്ടെന്നത് മറക്കരുത്. കുട്ടിയുടെ പ്രായവും ഏതു സമയത്തു പണത്തിന് ആവശ്യം വരും എന്നതുംകൂടി വിലയിരുത്തി ആ സമയത്ത് നിക്ഷേപത്തിൽനിന്ന് ആവശ്യമുള്ളത് പിൻവലിക്കാനാകും എന്നുറപ്പാക്കണം.

കുട്ടികൾക്കുവേണ്ടിയായതിനാൽ നേരത്തേ തുടങ്ങിയാൽ 15–20 വർഷമെങ്കിലും നിക്ഷേപിക്കാനാവും. സുരക്ഷിത പദ്ധതികളിൽനിന്നും കൂടുതൽ നേട്ടം കിട്ടുന്നവ തിരഞ്ഞെടുക്കുക. ബാക്കി പണത്തിന് വിദ്യാഭ്യാസ വായ്‌പയെ ആശ്രയിക്കാമല്ലോ? അല്ലാതെ റിസ്കെടുത്തു പെട്ടെന്നു പണം നേടാം എന്നു ചിന്തിച്ചാൽ കയ്യിലുള്ളതുകൂടി പോകും.

മക്കൾക്കായി ലൈഫ് പോളിസികളെ ആശ്രയിക്കുന്നവർ ഏറെയാണ്. മറ്റു പോളിസികളെക്കാളും ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാളും കൂടുതൽ ആദായം ചൈൽഡ് പ്ലാനുകൾക്കു കിട്ടുമെന്നതാണ് കാരണം. നിക്ഷേപവും ആദായവും സുരക്ഷിതമാണെന്നു മാത്രമല്ല, രക്ഷാകർത്താവ് അപ്രതീക്ഷിതമായി മരിച്ചാൽ തുടർ പ്രീമിയം അടയ്‌ക്കാതെതന്നെ ആനുകൂല്യങ്ങൾ നേടാം എന്നതും ഏറ്റവും വലിയ മികവാണ്. എന്നാൽ ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നേട്ടം കിട്ടില്ല. ചിലപ്പോൾ വലിയ ബാധ്യതയായി മാറുകയും ചെയ്യാം.നിങ്ങളുടെ പേരിലുള്ള പോളിസിയാണെങ്കിൽ നിങ്ങൾ മരണപ്പെട്ടാൽ കുടുംബത്തിന് സം അഷ്വേർഡ് ലഭിക്കും. മറിച്ച് പോളിസി കുട്ടിയുടെ പേരിലാണെങ്കിൽ രക്ഷാകർത്താവ് മരിച്ചാൽ പണം കിട്ടാൻ കാലാവധി കഴിയുംവരെ കാത്തിരിക്കണം. അതിന് തുടർന്ന് പ്രീമിയം അടയ്‌ക്കുകയും വേണം.

ഇപ്പോൾ പല ചൈൽഡ് പോളിസികളിലും ഇൻ ബിൽഡ് പ്രീമിയം വേവിയർ സംവിധാനമുണ്ട്. അവ തിരഞ്ഞെടുത്താൽ, രക്ഷാകർത്താവ് മരിച്ചാൽ പ്രീമിയം അടയ്‌ക്കാതെതന്നെ കാലാവധി കഴിയുമ്പോൾ ആനുകൂല്യം മുഴുവൻ കുട്ടിക്കു ലഭിക്കുകയും ചെയ്യും. ഇൻ ബിൽറ്റ് പ്രീമിയം വേവിയർ ഇല്ലാത്ത ചൈൽഡ് പോളിസിയാണെങ്കിൽ പ്രീമിയം വേവിയർ റൈഡർ എടുത്ത് പ്രീമിയം അടയ്‌ക്കാതെ തന്നെ പോളിസി ആനുകൂല്യങ്ങൾ ഉറപ്പാക്കാം. അതുപോലെ മാതാപിതാക്കൾ ആവശ്യമായ ടേംകവറേജ് സ്വന്തം പേരിൽ എടുത്തിരിക്കണം

Tags: planing insurance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.