തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2024 ല്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്‌മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചു.സര്‍ക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു.എന്നാല്‍ അവര്‍ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ശശി തരൂര്‍ പാതി ബിജെപിക്കാരന്‍ എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന സംബന്ധിച്ച് എത്രയോ തവണ കേട്ട കാര്യമാണിതെന്ന് ശശി തരൂര്‍ പറഞ്ഞു.താന്‍ എഴുതുന്നത് പൂര്‍ണമായി വായിക്കണം എന്നും തരൂര്‍ പറഞ്ഞു.
















