സിംഗപ്പൂര്‍ സിറ്റി: നെഹ്രുവിനെ ചെറുപ്പത്തില്‍ താന്‍ ആരാധിച്ചിരുന്നെന്നും പക്ഷെ വലുതായപ്പോള്‍, കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയപ്പോള്‍ നെഹ്രു നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ തകര്‍ത്തതെന്ന് മനസ്സിലായെന്ന മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വൈറലായി പ്രചരിക്കുന്നു. പത്ത് വര്‍ഷം മുന്‍പ് അന്തരിച്ച, ദീര്‍ഘകാലമായി സിംഗപ്പൂര്‍ പ്രധാനമന്ത്രിയായിരുന്ന ലീ കുവാന്‍ യുവിന്റെ നെഹ്രുവിന്റെ സാമ്പത്തിക നയത്തെക്കുറിച്ചുള്ള വിമര്‍ശനം ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൂടുതലായി ഇപ്പോള്‍ പ്രചരിക്കുന്നത്.
🚨 Former Singapore PM Lee Kuan Yew: “I was a great admirer of Pandit Nehru in my teen years.”
“But by the 1960s, I could see he had adopted the WRONG Model for India.” pic.twitter.com/YuyX0MUI9m
— Megh Updates 🚨™ (@MeghUpdates) January 2, 2026
അദ്ദേഹം പത്ത് വര്‍ഷം മുന്‍പ് പറഞ്ഞ ഈ വാചകം ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രം ചര്‍ച്ചയാവുന്ന വേളയില്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുകയാണ്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
എല്ലാ വ്യവസായ മേഖലകളിലും സര്‍ക്കാരിന്റെ ആധിപത്യം ഉണ്ടായതും കേന്ദ്രീകൃതമായ ആസൂത്രണം നടപ്പാക്കിയതും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുരടിപ്പിച്ചുവെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ കുവാന്‍ യു പറയുന്നു. അതേ സമയം സിംഗപ്പൂര്‍ വിപണിക്ക് പ്രാധാന്യം നല്‍കുകയും വിപണിയെ കേന്ദ്രീകരിച്ചുള്ള വികസനനയങ്ങള്‍ രൂപീകരിക്കുകയും ചെയ്തതോടെ സിംഗപ്പൂരിന്റെ സമ്പദ്ഘടന കുതിച്ചുവളര്‍ന്നു.- സിംഗപ്പൂര്‍ പ്രധാമന്ത്രി പറഞ്ഞു.
സിംഗപ്പൂര്‍ പ്രധാമന്ത്രി തന്റെ ആത്മകഥയായ ‘ദ സിംഗപ്പൂര്‍ സ്റ്റോറി’ എന്ന പുസ്തകത്തിലും നെഹ്രുവിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.
















