തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയറെ അപമാനിക്കാൻ ശ്രമിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. മാരാർജി ഭവനിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകളുടെ എഐ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗായത്രി ബാബുവിന്റെ പോസ്റ്റ് . നഗരത്തിൽ നാലെണ്ണം പാർക്ക് ചെയ്യാൻ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ രണ്ടെണ്ണം മേയറെ പൈലറ്റ് ചെയ്യുമെന്നും തുടർന്ന് 107 ബാക്കിയാണെന്നും ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“നെയ്യാറ്റിൻകരയിലുള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ?
നെടുമങ്ങാട് ഉള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ?” അതൊരു ചോദ്യമാണ്!ഇതെല്ലാം പറഞ്ഞ ശേഷവും, ഉൾകൊള്ളാൻ കഴിയാത്തവർക്ക് വേണ്ടിയാണു, പറ്റൂല്ലങ്കിൽ തിരിച്ചെടുത്തോളാൻ പറഞ്ഞത്..!!! അതൊരു ഒന്നൊന്നര പറച്ചിൽ ആയിരുന്നു ‘ എന്ന് മന്ത്രി ഗണേശിനെ പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട് ഗായത്രി .
അതേസമയം ഗായത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവും ഉയരുന്നുണ്ട് . പൊങ്കാല അടുപ്പ് വരെ അടിച്ചു മാറ്റുന്നവർക്കൊപ്പം ഇരുന്ന പോലെയല്ല ഇതെന്നും, ഭരിക്കാൻ അറിയാവുന്നവരാണ് തലപ്പത്തുള്ളതെന്നും, ഇത് ചെറുതാണേന്നും, വലുത് വരാനിരിക്കുന്നേയുള്ളൂവെന്നും, തിരുവനന്തപുരത്ത് ഒരു ശുദ്ധികലശം തന്നെ ഉണ്ടാകുമെന്നുമാണ് ചിലർ പറയുന്നത് .











