ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. തൃശൂരിൽ നിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.











