Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമ്പത് വര്‍ഷത്തെ സുരക്ഷ ഉറപ്പ് നല്‍കണം; സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സെലന്‍സ്‌കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:22 am IST
in World

വാഷിങ്ടണ്‍ ഡിസി: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി. ഇന്നലെ ആരംഭിച്ച സമാധാന ചര്‍ച്ചയില്‍ 20 പ്രധാന നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. ഇതില്‍ ഭൂരിഭാഗത്തിലും ചര്‍ച്ച ചെയ്തു. ഇക്കാര്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അറിയിച്ചതായും സെലന്‍സ്‌കി പറഞ്ഞു. സമാധാന ചര്‍ച്ചയ്‌ക്കുവേണ്ടി മുന്നോട്ടുവെച്ച ആശയങ്ങളില്‍ 90 ശതമാനത്തിലും ധാരണയായിട്ടുണ്ടെന്നും സെലന്‍സ്‌കി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സമാധാന ചര്‍ച്ചയ്‌ക്ക് മുന്നോടിയായി ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ ട്രംപുമായി സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ദീര്‍ഘകാലത്തേക്ക് ഉക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണം, കുറഞ്ഞത് 50 വര്‍ഷത്തേക്ക് എങ്കിലും സുരക്ഷ വാഗ്ദാനം ചെയ്യണമെന്നാണ് സെലന്‍സ്‌കി യോഗത്തില്‍ ആവശ്യപ്പെടുന്നത്. ട്രംപിനൊപ്പം യൂറോപ്യന്‍ നേതാക്കളും സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ട്രംപും സെലന്‍സ്‌കിയും പറയുമ്പോഴും പ്രധാന തര്‍ക്കവിഷയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കൂടിക്കാഴ്ചയില്‍ സാധിച്ചിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഏതാനും സങ്കീര്‍ണമായ വിഷയങ്ങളുണ്ടെന്നും പരിഹരിക്കുന്നത് വളരെ കഠിനമാണെന്നും സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു. ഡോണ്‍ബാസില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതാണ് ഇതില്‍ ഒന്ന്. മറ്റൊന്ന് ഭൂപ്രദേശം സംബന്ധിച്ചാണ്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കണമെന്നും അത് നിരീക്ഷിക്കുന്നതിനും ഉക്രൈനിന്റെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സെലന്‍സ്‌കി ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

അതേസമയം സമാധാന കരാറില്‍ എത്തിച്ചേരാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും റഷ്യ-ഉക്രൈന്‍ യുദ്ധം സമീപഭാവിയില്‍ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് ട്രംപ്
അറിയിച്ചു. സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് പുടിനുമായി രണ്ടുമണിക്കൂര്‍ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ചര്‍ച്ചയില്‍ അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം പുടിനുമായി വീണ്ടും സംസാരിക്കും, ട്രംപ് കൂട്ടിച്ചേര്‍ത്തു.

Tags: Donald TrumpRussia-Ukraine conflictVolodimir Zelensky
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

World

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ച് ട്രംപ്; സൈനിക നീക്കത്തിന് പദ്ധതിയെന്ന്

World

അമേരിക്ക ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യാചിക്കുകയാണ് : ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി

World

ട്രംപ് കരയുദ്ധം തുടങ്ങാറായോ? ഏഴാം കപ്പല്‍ പടയുടെ ഭാഗമായ യുഎസ് എസ് ട്രിപ്പൊളി കരയുദ്ധം നടത്താന്‍ ഉപയോഗിക്കുന്ന യുദ്ധക്കപ്പല്‍

ഖാര്‍ഗെ ദ്വീപ് (വലത്ത്)
World

ഇറാന്റെ എണ്ണസിരാകേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ചു; ഹോര്‍മുസിലൂടെ കപ്പല്‍ വിട്ടില്ലെങ്കില്‍ ഇനി എണ്ണടെര്‍മിനലുകള്‍ കത്തിക്കുമെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.