Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാര്‍ഷല്‍ മാക് ലുഹാനും മാധ്യമ പഞ്ചകവും

മാക് ലുഹാന്റെ 46-ാം ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ 31

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
Dec 28, 2025, 11:03 am IST
inVaradyam, Literature

The medium is the message മാധ്യമം തന്നെയാണ് സന്ദേശവും- എന്ന ശ്രദ്ധേയവും അഗാധവുമായ ആശയം അവതരിപ്പിച്ച മാധ്യമ പണ്ഡിതനാണ് മാര്‍ഷല്‍ മാക് ലുഹാന്‍.

ആംഗലേയ സാഹിത്യം, സാഹിത്യ നിരൂപണം എന്നിവയില്‍ അദ്ധ്യാപകനും, ആശയവിനിമയ ചിന്തകനും മാധ്യമ സൈദ്ധാന്തികനും ആയിരുന്ന മാക് ലുഹാന്റെ പല കൃതികളും മാധ്യമ സിദ്ധാന്ത പഠനത്തിന്റെ ആധാരശിലകളായി കണക്കാക്കപ്പെടുന്നു.

മാധ്യമമാണ് സന്ദേശം എന്ന ആശയം അടിവരയിടുന്നത് മാധ്യമങ്ങള്‍ ഭാഷയുടെ മേല്‍ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തിന്റെ രേഖാചിത്രമാണ്. ഏതു സന്ദേശത്തിന്റെയും ഉള്ളടക്കത്തേക്കാള്‍, അത് കൈമാറ്റം ചെയ്യുന്ന മാധ്യമത്തിന്റെ രൂപം അതിനെ സ്വാധീനിക്കുമെന്നതാണ് ഈ ആശയത്തിന്റെ കാതല്‍. മാധ്യമങ്ങളെ, പ്രത്യേകിച്ച് ബഹുജന മാധ്യമങ്ങളോടുള്ള- മാസ്സ് മീഡിയ- അക്കാദമികമായ സമീപനത്തെ ഈ ആശയം സമഗ്രമായി മാറ്റിമറിച്ചു.

‘ആഗോള ഗ്രാമം’ എന്ന ആശയം വ്യക്തമാക്കിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ലോകത്തെ ഒരു ഗ്രാമമായി ചുരുക്കുമെന്നും, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് തത്സമയം വിവരങ്ങള്‍ പങ്കുവെക്കാനും ബന്ധപ്പെടാനും സാധിക്കുമെന്നും മാക് ലുഹാന്‍ പ്രവചിച്ചു, ഇത് പിന്നീട് ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കി.

മാധ്യമങ്ങളുടെ വര്‍ഗ്ഗീകരണം: ‘ചൂടുള്ള മാധ്യമം’ (hot media- ഉയര്‍ന്ന ഏകാഗ്രത ആവശ്യമായത്, ഉദാഹരണം പ്രിന്റ്) എന്നും ‘തണുത്ത മാധ്യമം’ (cool media കുറഞ്ഞ ഏകാഗ്രത മതി, ഉദാഹരണം ടെലിവിഷന്‍) എന്നും മാക് ലുഹാന്‍ മാധ്യമങ്ങളെ വേര്‍തിരിച്ചു.

ഇങ്ങനെ അടിസ്ഥാന സ്വഭാവമുള്ള ആശയങ്ങള്‍ മുന്‍ വയ്‌ക്കുക വഴി മാധ്യമങ്ങളുടെയും സംസ്‌കാരത്തിന്റെയും ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് മക് ലുഹാന്‍ അടിത്തറയിട്ടു എന്ന കാര്യത്തില്‍ സംശയമില്ല. ഈ ആശയങ്ങള്‍ സാഹിത്യം, നരവംശശാസ്ത്രം തുടങ്ങിയ മേഖലകളിലും ശക്തമായ സ്വാധീനമായി മാറുകയും ചെയ്തു.

‘മാധ്യമ പഞ്ചകം’ എന്ന ആശയവും മാക് ലുഹാന്റെ അടിസ്ഥാന സംഭവനയാണ്. 1964 ല്‍ പുറത്തു വന്ന ‘മാധ്യമങ്ങളെ അറിയുക’ എന്ന പഠനഗ്രന്ഥത്തിലാണ് മാധ്യമ അപഗ്രഥന രീതിശാസ്ത്രത്തില്‍ ഒരു വഴിത്തിരിവായ ഈ പഞ്ചകം വിശദീകരിക്കപ്പെട്ടത്.

ഇതിന്റെ പ്രഭവ കേന്ദ്രം മാധ്യമ രൂപം തന്നെയാണ്. ഇടതു വശത്ത് ശാക്തീകരണം, പുനരാലോകനം (enhancement, retrieval) എന്നീ ഘടകങ്ങളും വലതു വശത്ത് അപ്രസക്തവല്‍ക്കരണം, പിന്തിരിയല്‍ (obsolence, reversal) എന്നീ ഘടകങ്ങളും പ്രവര്‍ത്തിക്കുന്നു.

ഈ ആശയങ്ങളെ മധ്യബിന്ദുവായി സങ്കല്‍പ്പിച്ച് മാധ്യമങ്ങളെക്കുറിച്ച് കാതലായ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് മാക് ലുഹാന്‍ അടിസ്ഥാനപരമായി ചെയ്തത്. എന്താണ് ശാക്തീകരിക്കപ്പെടുന്നത്? അപ്രസക്തമാക്കപ്പെടുന്നത്? എങ്ങനെയാണ് പുനരാലോകനം സാദ്ധ്യമാകുന്നത്? എന്തു കൊണ്ട് പിന്തിരിയല്‍ അനിവാര്യമാകുന്നു?

സംസ്‌കൃത സാഹിത്യ പഠനത്തിലെ കേന്ദ്ര സങ്കല്‍പ്പനമായ അന്വയത്തിന്റെ രീതിശാസ്ത്രവുമായി മാക് ലുഹാന്റെ സമീപനത്തിനുള്ള സാദൃശ്യം വളരെ വ്യക്തമാണ്. ക്രിയാപദത്തോട് നിര്‍ദ്ദിഷ്ട ചോദ്യങ്ങള്‍ ചേര്‍ത്ത് ശ്ലോകങ്ങളുടെ അര്‍ത്ഥ സങ്കീര്‍ണ്ണതകള്‍ അടര്‍ത്തിയെടുക്കുന്ന രീതിയോട് ഏറെ സദൃശമാണിത്. താരതമ്യേന ലഘുവായ അന്വയാഭ്യാസത്തിന്റ്റെ അടിസ്ഥാനത്തില്‍ നിന്നാണ് കാവ്യത്തിന്റെ രസാസ്വാദനവും താല്‍പര്യാര്‍ത്ഥവും, അലങ്കാരഭംഗികളുടെ അനാവരണവും നടക്കുന്നത്.

മാധ്യമ പഞ്ചകത്തിന്റെ അടിസ്ഥാനത്തില്‍ റേഡിയോ എന്ന മാധ്യമത്തേ മാക് ലുഹാന്‍ അപഗ്രഥിച്ചതിങ്ങനെയാണ്. പ്രക്ഷേപണം വഴി മാധ്യമത്തെ ശാക്തീകരിക്കുന്ന റേഡിയോ ചില പരിധികള്‍ക്ക് വിധേയമായി പത്രമാധ്യമങ്ങളെ അപ്രസക്തമാക്കുന്നു. അതേസമയം ഉച്ചരിക്കപ്പെടുന്ന വാക്കിന്, ശബ്ദാധിഷ്ഠിതമായ മാധ്യമത്തിന് പുനരാലോകനം വഴി പ്രസക്തി തിരിച്ചു നല്‍കുന്ന റേഡിയോ ക്രമേണ സ്വയം പിന്‍വാങ്ങി ദൃശ്യമാധ്യമത്തിന് വഴി മാറി കൊടുക്കുകയും ചെയ്യുന്നു.

മാധ്യമ ചരിത്രത്തെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ഈ സമീപനത്തിന്റെ ശക്തി അന്യാദൃശമാണെന്നും കാണാം. മാധ്യമലോകത്തെ വികസനത്തിന്റ്റെയും വളര്‍ച്ചയുടെയും കഥയുടെ കാര്യകാരണങ്ങള്‍ അപഗ്രഥിക്കാനും ഈ രീതി സഹായകമാണ്. ഇത്തരം അപഗ്രഥനത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമരംഗത്തെ സംഭവവികാസങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാകുമെന്നതും ഒരു സൗകര്യം തന്നെയാണ്.

Tags: teacher# Mac LuhanMarshall Mac Luhancommunication thinkerand media theorist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.