തിരുവനന്തപുരം: പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ വൈകിട്ട് 6.30 ന് സ്‌നേഹസംഗമം നടക്കും. ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്‌നേഹസന്ദേശം നല്‍കും.
ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ തിയോഫിലിസ് മെത്രാപ്പൊലീത്ത, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര എന്നിവര്‍ സാന്നിദ്ധ്യമാകും.
ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സാജന്‍ വേളൂര്‍, സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. റ്റി. റ്റി. പ്രവീണ്‍, വൈസ് ചെയര്‍മാന്‍ ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി ഡോ. ജെ. ജയരാജ്, ട്രിവാന്‍ഡ്രം ഫെസ്റ്റ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബേബി മാത്യൂ സോമതീരം എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ക്രൈസ്ത് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉപരാഷ്‌ട്രപതിയെ വരവേല്‍ക്കും. ചടങ്ങുകള്‍ക്ക് ശേഷം വേദിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.















