തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും.ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫിന് വേണ്ടി മത്സര രംഗത്തുണ്ടാവും.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം എടുത്തത്.തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയെ വൈകാതെ തീരുമാനിക്കും.
ഭൂരിപക്ഷമില്ലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും അറിയിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ കൗണ്‍സിലറും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍ പി ശിവജി ആയിരിക്കും സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി എസ് പി ദീപക്കിനെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി മുന്‍ മേയര്‍ ശ്രീകുമാറിനെയും സി പി എം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രിയദര്‍ശിനിയെയും വൈസ് പ്രസിഡന്റായി ബി പി മുരളിയെയും തീരുമാനിച്ചു.
















