തിരുവനന്തപുരം: പിണറായി വിജയനും നരേന്ദ്രമോദിക്കും ഇടയിലെ പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്ന ചീത്തപ്പേര് മറയ്‌ക്കാനാണ് ബ്രിട്ടാസ് ഓരോന്ന് പറയുന്നതെന്ന് വി.ടി. ബല്‍റാം. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനായി മാറുകയാണ് ജോണ്‍ ബ്രിട്ടാസെന്നും പ്രസ്താവനയില്‍ പറയുന്നു. മുസ്ലിങ്ങളെ ചതിയ്‌ക്കുന്ന മുന്ന എന്ന വിളിപ്പേരും ഈയിടെ ജോണ്‍ ബ്രിട്ടാസിന് ലഭിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത പ്രിയങ്കഗാന്ധിയെയും പ്രേമചന്ദ്രനെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു. രാജ്യത്ത് പൂര്‍ണ്ണസമയ പ്രതിപക്ഷനേതാവ് വേണമെന്ന് രാഹുല്‍ ഗാന്ധിയുടെ ജര്‍മ്മനി ട്രിപ്പിനെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. കേന്ദ്രം പല പ്രധാനപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമ്പോഴും രാഹുല്‍ ഗാന്ധി സഭയില്‍ ഇല്ലാതിരുന്നതിനെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു. – വി.ടി.ബല്‍റാം അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാകളങ്കമാണ് പ്രിയങ്ക പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവമെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
















