ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐഎഫ് എഫ്‌കെയില്‍ നിറഞ്ഞ സദസ്സില്‍ ആദ്യ പ്രദര്‍ശനം നടന്നു.
ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും രജിത്ത് രഘുവും നിര്‍മ്മിച്ച്, ഇര്‍ഷാദ്, കുക്കു പരമേശ്വരന്‍, ഡോ. ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ് സമസ്താലേക. പ്രദര്‍ശനവേദിയില്‍ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. പ്രദര്‍ശനത്തിന് ശേഷം സംവിധായകരുമായി നടന്ന മുഖാമുഖം പരിപാടിയില്‍ പ്രേക്ഷകര്‍ സജീവമായി പങ്കാളിയായി.
ടി.പത്മനാഭന്റെ കഥകളിലെ ദാര്‍ശനിക വശങ്ങളെ പൊളിറ്റിക്കലായും സ്പിരിച്ച്വലായും സ്വീകരിച്ച അവതരണമാണ് ചിത്രത്തിലുടനീളമുള്ളത്. സാര്‍വ്വലൗകിക സ്‌നേഹവും സഹജീവികളോടുള്ള കരുതലുമൊക്കെ ചിത്രം ഒപ്പിടെയുത്തതായും പ്രേക്ഷകര്‍ പങ്കുവെച്ചു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇര്‍ഷാദിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍. മുഴുനീള കഥാപാത്രത്തിലൂടെ കുക്കുപരമേശ്വരനും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി.
വിഖ്യാത ചലച്ചിത്രകാരന്‍ ഡോ.ബിജു അഭിനയത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തിയ ചിത്രം കൂടിയാണ് സമസ്താലോക. ദേശീയ അവാര്‍ഡ് ജേതാവായ മനോജ് കാനയും കഥാപാത്രത്തെ ഗംഭീരമാക്കി. സുല്‍ത്താന്‍ അനുജിത്ത്, കെ.സി. കൃഷ്ണന്‍, അജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചലച്ചിത്ര അക്കാദമിയുടെ ആദരവും മൊമന്റോയും അക്കാദമി അംഗവും നാടക നടനും ചലച്ചിത്ര താരവുമായ സന്തോഷ് കീഴാറ്റൂര്‍ സമസ്താലോകയുടെ സംവിധായകന്‍ ഷെറി ഗോവിന്ദന്‍, നിര്‍മ്മാതാക്കളായ ജെഷീദ ഷാജി, രജിത്ത് രഘു എന്നിവര്‍ക്ക് വേദിയില്‍ നല്‍കി.
ബാനര്‍-ഫുള്‍മാര്‍ക്ക് സിനിമ, തിരക്കഥ സംവിധാനം-ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം – ജെഷീദ ഷാജി-രജിത്ത് രഘ, ക്യാമറ- നവീന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍- ഷാജി പട്ടിക്കര, എഡിറ്റിംഗ് – ബിജു, കോ പ്രൊഡ്യൂസര്‍-ഷീല പി, കോ ഡയറക്ടര്‍-രജിത്ത് രഘു, നിര്‍മ്മാണ നിര്‍വഹണം-ഷാഫി മുണ്ടേരി, ആര്‍ട്ട് -റാംകുമാര്‍ ബാലരാമന്‍, വസ്ത്രാലങ്കാരം – ലതിക ഷെറിന്‍. ഗ്രാഫിക്‌സ്-അരുണ്‍ ഹരിദാസ്,പശ്ചാത്തല സംഗീതം -ചന്ദ്രബോസ്, ശ്രീമിത്ത്, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പി ആര്‍ ഒ-പി ആര്‍ സുമേരന്‍, പബ്ലിസിറ്റി ഡിസൈന്‍സ്- ജിസന്‍ പോള്‍ തുടങ്ങിയവരാണ് സമസ്താലോകയുടെ അണിയറപ്രവര്‍ത്തകര്‍.
















