Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഓര്‍മകളില്‍ ശ്രീനിയേട്ടന്‍…

വി. പ്രവീണ്‍ കുമാര്‍byവി. പ്രവീണ്‍ കുമാര്‍
Dec 21, 2025, 06:20 am IST
inEntertainment
2013ല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ പൂജ ചടങ്ങില്‍ ശ്രീനിവാസന്‍ (ഫയല്‍)

2013ല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ പൂജ ചടങ്ങില്‍ ശ്രീനിവാസന്‍ (ഫയല്‍)

അക്ഷരങ്ങളെ തങ്കച്ചരടില്‍ കോര്‍ത്ത് മലയാളിയുടെ മനസില്‍ സിംഹാസനമിട്ട മാന്ത്രികന്‍- തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍, കര്‍ഷകന്‍, ശ്രീനിയേട്ടന്‍, ശ്രീനിവാസന്‍…
2013 മാര്‍ച്ച് 31 എറണാകുളത്തെ ഒരു ഫ്‌ളാറ്റില്‍ എന്റെ സിനിമയുടെ തിരക്കഥാചര്‍ച്ച, ഒപ്പം ആ മാന്ത്രികനും. ചര്‍ച്ചകള്‍ക്ക് ശേഷം സ്വീകരണ മുറിയിലേയ്‌ക്കെത്തുമ്പോള്‍ ടിവിയില്‍ ആര്‍സിബിക്ക് വേണ്ടി ക്രിസ്‌ഗെയില്‍ അടിച്ച് കസറുകയാണ്. അടുത്തുനിന്ന സഹ സംവിധായകനോട് ശ്രീനിയേട്ടന്റെ ചോദ്യം. ആര്‍ക്കൊപ്പമാണ്, ഗെയിലിനൊപ്പമെന്ന് മറുപടി… പിന്നെക്കേട്ടത് ശ്രീനിയേട്ടനിലെ മനുഷ്യന്റെ ശബ്ദം, ജയിച്ചവനൊപ്പമാണോ? തോല്‍ക്കുന്നവനല്ലേ പിന്തുണ വേണ്ടത്… വെറും സൗഹൃദ സംഭാഷണത്തിലെ വാക്കുകളെങ്കിലും അതില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ ജനിച്ചു.

ചര്‍ച്ച പൂര്‍ണതയിലേക്കെത്തുമെന്ന പ്രതീക്ഷ. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സംവിധായകന് ഒരു കോള്‍ വന്നു. ഇനിയധികം ചര്‍ച്ചവേണ്ട നമുക്ക് തുടങ്ങാം… എന്നെ തിരക്കഥാകൃത്താക്കിയ കോള്‍… പടം പുറത്തിറങ്ങി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനെ വീണ്ടും കണ്ടു… തിരിച്ചറിയുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാലും മടിച്ച് അടുത്തെത്തി. കണ്ടമാത്രയില്‍ തന്നെ തിരിച്ചറിഞ്ഞു, ഏറെനേരം സംസാരിച്ചു. ഞങ്ങളുടെ ചിത്രത്തിന്റെ സന്തോഷവും പരിഭവവും അദ്ദേഹം പങ്കുവച്ചു. അതേ ലൊക്കേഷനില്‍ ചിത്രത്തിലെ മറ്റൊരു നടന്റെ മുന്നില്‍ ഞാന്‍ തികച്ചും അപരിചിതനായപ്പോള്‍ ശ്രീനിയേട്ടനിലെ മനുഷ്യനെ അറിയാനായി. നന്മയുടെ ആ മനസ്… ശ്രീനിവാസന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മധ്യവര്‍ത്തികളും സാധാരണക്കാരുമായിരുന്നുവെന്നപോലെ അദ്ദേഹത്തിന്റെ മനസും സാധാരണക്കാര്‍ക്കൊപ്പമെന്നതിന് ഇതില്‍ കൂടുതല്‍ എന്തനുഭവം വേണം.

ഗോപാലകൃഷ്ണനും, ടി.പി. ബാലഗോപാലനും, ദാസനും, പ്രകാശനും വരെ നീളുന്ന കഥാപാത്രങ്ങള്‍, അവരുടെ സംഭാഷണങ്ങള്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ”തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ തോറ്റു, പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ എന്താണ് ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാത്തത്, എന്നാല്‍ ക്യാമറയും കുളത്തിലേക്ക് ചാടട്ടെ, ഏതാണീ അലവലാതി” തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ ഒരു മലയാളിയെങ്കിലും പറയാത്ത ദിവസങ്ങളുണ്ടാകില്ല. ശ്രീനിവാസന്റെ ചിന്തകളും അക്ഷരക്കൂട്ടുകളും സിനിമാ കാഴ്ചകള്‍ മാത്രമല്ല മലയാളിയുടെ നിത്യജീവിതത്തിന്റെ നേര്‍സാക്ഷ്യം തന്നെ…

അദ്ദേഹത്തിന്റെ സിനിമകള്‍, സംഭാഷണങ്ങള്‍ മലയാളിയുടെ മനസിലും നാവിലും എന്നും തങ്ങിനില്‍ക്കും. മരണം ശരീരത്തിന് മാത്രം. രചനകളും ചിന്തകളും മലയാളവും മലയാളിയും ഉള്ളിടത്തോളം ഇവിടെതന്നെ പ്രതിധ്വനിക്കും. പ്രണാമം, എന്റെ സംഭാഷണങ്ങള്‍ ആദ്യം പറഞ്ഞ ആ മഹാനടന്…തിരക്കഥാകൃത്തിന്…നല്ല മനസ്സിന്…

(ശ്രീനിവാസന്‍ അഡ്വ. മാത്തന്‍ തരകന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ലേഖകന്‍)

Tags: Condolences to Actor Sreeniasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീനിവാസന്‍: അഭിനയത്തിലെ ശ്രീത്വം; ജീവിതരേഖ

Editorial

ചിരിയുടെയും ചിന്തയുടെയും ചലച്ചിത്രകാരന്‍

Article

കൃഷിയിടത്തിലും ‘ശ്രീ’

Entertainment

ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് നടൻ സൂര്യ

Kerala

കഥ, തിരക്കഥ, സംവിധാനം ശ്രീനിവാസന്‍

പുതിയ വാര്‍ത്തകള്‍

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.