Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൃഷിയിടത്തിലും ‘ശ്രീ’

വിനീത വേണാട്ട് by വിനീത വേണാട്ട്
Dec 21, 2025, 09:44 am IST
in Article

ജീവിത യാഥാര്‍ത്ഥ്യങ്ങളെ നര്‍മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച കലാകാരന്‍ മാത്രമായിരുന്നില്ല ശ്രീനിവാസന്‍. മണ്ണിന്റെ മനസ്സറിഞ്ഞ്, അതില്‍ പൊന്നുവിളയിച്ച മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ജൈവകൃഷിരീതിയായിരുന്നു അതിനായി ശ്രീനി അവലംബിച്ച തിരക്കഥ. ആ കഥയില്‍ അദ്ദേഹം തന്നെയായിരുന്നു ഹീറോ. അതിലും തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ത്തു.

ജീവിതത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയെന്ന വിശേഷണത്തിന് ഉടമ. തിരക്കഥാ രചനയില്‍ വേറിട്ടൊരു വഴി തെളിച്ച് നടന്നുപോയ ആള്‍. വര്‍ത്തമാനകാലത്തിന്റെ നേര്‍ ചിത്രങ്ങളായിരുന്നു ശ്രീനിവാസന്‍ സിനിമകള്‍. ഒരു നായകന് ഉണ്ടാവണം എന്നു കരുതുന്ന സൗന്ദര്യസങ്കല്‍പങ്ങളെയെല്ലാം പൊളിച്ചെഴുതിയ നായകന്‍. ശ്രീനിവാസന്‍ അറിവിന്റെ സര്‍വ്വകലാശാലയാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. താരപരിവേഷത്തോടെ ജീവിതം ആസ്വദിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം. സിനിമ മാത്രമായിരുന്നില്ല, കുറേയേറെ കൃഷി ചിന്തകളും നിറഞ്ഞതായിരുന്നു ആ ജീവിതം.

വിഷമുക്തമായ പച്ചക്കറിയെന്ന ആശയമാണ് ശ്രീനിവാസനെ കൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന തത്വമാണ് ജൈവകൃഷിയിലേക്ക് തിരിയാനുള്ള പ്രേരണ. കേരളീയരുടെ ഭക്ഷണ രീതികളാണ് രോഗം ക്ഷണിച്ചുവരുത്തുന്നതെന്ന അഭിപ്രായമായിരുന്നു ശ്രീനിവാസന്.

അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നുതന്നെയാവട്ടെയെന്നും അദ്ദേഹം കരുതി.

കണ്ണൂരിലെ പാട്യത്ത് അച്ഛന്‍ കൃഷി ചെയ്തിരുന്നു. അവിടെ നിന്നാണ് കൃഷിയുടെ ബാലപാഠം പഠിച്ചത്. അത് പിന്നീട് സിനിമാ ജീവിതത്തിനിടയിലും പ്രായോഗികമാക്കി. തൃപ്പൂണിത്തുറ കണ്ടനാട് പുന്നച്ചാലിലെ വീടിനടുത്തുള്ള തരിശുനിലം കൃഷിയോഗ്യമാക്കിയായിരുന്നു ജൈവകൃഷിയിലേക്കുള്ള രംഗപ്രവേശം. പരീക്ഷണം വിജയിച്ചതോടെ വൈക്കം, മറയൂര്‍, പാലക്കാട്, ആലത്തൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈവ പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കി. കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണ കൃഷിയില്‍ അദ്ദേഹത്തിന് ലഭിച്ചു.

രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെയുള്ള ജൈവകൃഷി രീതിയില്‍ പിന്നീട് അദ്ദേഹം സജീവമായി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ശ്രീനിവാസന്‍ മുന്നിട്ടിറങ്ങി. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രങ്ങളില്‍ കാണുന്ന പച്ചപ്പിന്റെ സമൃദ്ധിയാണ് സ്വന്തം കൃഷി ഭൂമികളിലേക്കും ശ്രീനിവാസന്‍ കൊണ്ടുവന്നത്. നെല്‍കൃഷിയോടായിരുന്നു കൂടുതല്‍ കമ്പം. വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ശ്രീനീ ഫാംസ് എന്നൊരു കമ്പനിക്കും 2020 ല്‍ അദ്ദേഹം രൂപം നല്‍കി.

കൃഷി ആരംഭിച്ചപ്പോള്‍ സിനിമയേക്കാള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത് കൃഷിക്കായിരുന്നു. എഴുനേല്‍ക്കുമ്പോള്‍ മുതല്‍ കൃഷിയില്‍ കൂടുതല്‍ എന്തു ചെയ്യാം എന്നായിരുന്നു ചിന്തിച്ചിരുന്നത്. എഴുത്തിന്റെ ഭാവനാ ലോകം വിട്ട് കൃഷിയുടെ ഹരിത ലോകമായിരുന്നു ലക്ഷ്യം. അപ്പോഴും സിനിമ പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നില്ല. കാബേജ്, പയര്‍, പടവലം, പാ
വല്‍, ചീര, വെണ്ടയ്‌ക്ക, ഏത്തവാഴ, കേരളത്തില്‍ വളരാന്‍ പ്രയാസമുള്ള ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളെല്ലാം അദ്ദേഹം കൃഷി ചെയ്തിരുന്നു. കൂടാതെ നെല്‍കൃഷിയും. കൃഷിക്കുവേണ്ടി അരമണിക്കൂര്‍ ചിലവിട്ടാല്‍ ആശുപത്രിയില്‍ കയറിയിറങ്ങേണ്ടി വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അടുത്തിടെ മകന്‍ ധ്യാന്‍ ശ്രീനിവാസനും കൃഷിയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നെത്തി.

ഭക്ഷണരീതിയാണ് ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തുന്നതെന്ന കാഴ്ചപ്പാടായിരുന്നു ശ്രീനിവാസന്റേത്. ക്യാന്‍സറിന് അലോപ്പതി ചികിത്സ ഫലപ്രദമല്ല എന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. പക്ഷേ അപ്പോഴും കേരളത്തിലെ ജീവിതശൈലിയാണ് ക്യാന്‍സറിന് കാരണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. കൃഷിക്കായി അല്‍പം സമയം മാറ്റിവച്ച് നല്ല ഭക്ഷണം കഴിച്ച് രോഗങ്ങള്‍ അകറ്റൂ എന്നാണ് ശ്രീനിവാസന് കേരളീയരോട് പറയാനുണ്ടായിരുന്നത്. സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച ശ്രദ്ധേയ വേഷങ്ങളിലൊന്നും ഒരു കര്‍ഷകനെ പ്രേക്ഷകര്‍ക്ക് കാണുവാന്‍ കഴിഞ്ഞുവെന്ന് വരില്ല. പക്ഷേ ജീവിതത്തില്‍ ചമയങ്ങളെല്ലാം അഴിച്ചുവച്ച്, മണ്ണിനെ ഏറെ സ്‌നേഹിച്ച ഒരു തനി നാട്ടിന്‍പുറത്തുകാരന്‍ കര്‍ഷകനായിരുന്നു ശ്രീനിവാസന്‍. കൃഷിയിലും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടാണ് ഈ അനശ്വര പ്രതിഭയുടെ മണ്ണിലേക്കുള്ള മടക്കം.

Tags: Malayalam MovieActor sreenivasanCondolences to Actor SreeniasanSreeni Farms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.