പാലക്കാട്: നഗരസഭയില്‍ ബിജെപി ഭരണമുറപ്പിച്ചു. കോണ്‍ഗ്രസുമായി സംസ്ഥാനത്ത് എവിടെയും സഖ്യമില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ സഖ്യ സാധ്യതയ്‌ക്ക് ഇനി പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മതേതരത്വ നിലപാട് സ്വീകരിക്കുന്ന ആരുമായും കൂട്ടുകൂടാന്‍ തയാറാണെന്നും സിപിഎം നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് സഖ്യമെന്ന സാധ്യത ഇല്ലല്ലോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി തന്നെ പാലക്കാട് നഗരസഭ ഭരിക്കുമെന്ന് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ അറിയിച്ചു.പാലക്കാട് നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരെ ഉടന്‍ തീരുമാനിക്കും.26-ാം തിയതിയാണ് നഗരസഭാ ചെയര്‍മാനെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ്.
കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.ഇത്തവണ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്. ആകെ 53 സീറ്റുകളുള്ള നഗരസഭയില്‍ എന്‍ഡിഎ 25 സീറ്റുകളും യുഡിഎഫ് 18 സീറ്റുകളും എല്‍ഡിഎഫ് 9 സീറ്റുകളുമാണ് നേടിയത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.
















